റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ നിരത്തുകളിൽ തരംഗമായി ഹൈബ്രിഡ് മോഡലുകൾ

ലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഇന്ത്യയിൽ കരുത്താർജിക്കുന്ന മറ്റൊരു വിഭാഗമാണ് ഹൈബ്രിഡ് വാഹനങ്ങൾ. 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം തന്നെ ഹൈബ്രിഡ് വാഹനങ്ങളുടെ വളർച്ചയുടെ തെളിവാണ്.

കണക്കുകൾ അനുസരിച്ച് 1.23 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചിരിക്കുന്നത്. ഇന്ത്യയിൽ കേവലം എട്ട് ഹൈബ്രിഡ് വാഹനങ്ങൾ മാത്രം വിപണിയിൽ എത്തുമ്പോഴാണ് ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങളുടെ മൊത്ത വിൽപ്പനയിൽ 57,885 യൂണിറ്റും ആദ്യപാദത്തിൽ വിറ്റഴിച്ചവയാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഇൻവിക്ടോ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാന്റ് വിത്താര, വിക്ടോറിസ്, ഹോണ്ട സിറ്റി, ടൊയോട്ട കാംറി, ടൊയോട്ട വെൽഫയർ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ. ഇതിൽ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ടൊയോട്ട ഇന്നോവ ഹൈക്രോസാണ്. 2026 ആദ്യ പകുതിയിൽ 27,812 ഹൈക്രോസാണ് വിറ്റഴിച്ചത്.

രണ്ടാം സ്ഥാനത്തും ടൊയോട്ടയുടെ വാഹനം തന്നെയാണ്. 18,577 യൂണിറ്റിന്റെ വിൽപ്പനയോടെ ഹൈറൈഡറാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹൈബ്രിഡ് വാഹനങ്ങളുടെ വിപണി വിഹിതത്തിൽ 48 ശതമാനവും ഹൈക്രോസിനാണ്. 32 ശതമാനം കൈയാളുന്നത് ഹൈറൈഡറാണ്. മൂന്നാം സ്ഥാനത്തുള്ളത് മാരുതി സുസുക്കിയുടെ ഗ്രാന്റ് വിത്താരയാണ്. 4086 യൂണിറ്റാണ് വിറ്റഴിച്ചിരിക്കുന്നത്. 3231 യൂണിറ്റിന്റെ വിൽപ്പനയുമായി മാരുതി സുസുക്കി വിക്ടോറിസ് തൊട്ടുപിന്നിലാണ്.

ടൊയോട്ട കാംറി, ടൊയോട്ട വെൽഫയർ, ഹോണ്ട സിറ്റി എന്നീ വാഹനങ്ങളാണ് ആറ് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിൽ മുൻ വർഷത്തെ വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ 2026-ന്റെ ആദ്യ പകുതിയിൽ ഹൈക്രോസിന്റെ വിൽപ്പനയിൽ ആറ് ശതമാനത്തിന്റെ ഇടിവായിരുന്നു. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള ഹൈറൈഡറിന്റെ വിൽപ്പനയിൽ മുൻ വർഷത്തെക്കാൾ 23 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ഗ്രാന്റ് വിത്താരയ്ക്ക് ഏഴ് ശതമാനമാണ് വിപണി വിഹിതം. എന്നാൽ, 2025-ലെ വിൽപ്പനയെ അപേക്ഷിച്ച് വൻ ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരുന്നത്. നാലാം സ്ഥാനത്തുള്ള വിക്ടോറിസിന് മുൻ വർഷത്തെക്കാൾ ആറ് ശതമാനത്തിന്റെ വളർച്ചയാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. എട്ട് മാസങ്ങൾക്കൊണ്ട് ഒരുലക്ഷം യൂണിറ്റിന്റെ വിൽപ്പന പൂർത്തിയാക്കിയ വാഹനമാണ് വിക്ടോറിസ്.

2026-ന്റെ ആദ്യ പകുതിയിൽ ഇൻവിക്ടോയുടെ 1418 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. രണ്ട് ശതമാനമാണ് ഈ വാഹനത്തിന്റെ വിപണി വിഹിതം. ടൊയോട്ട കാംറിയുടെ 1188 യൂണിറ്റും വെൽഫയർ എംപിവിയുടെ 914 യൂണിറ്റുമാണ് ഈ കാലയളവിൽ വിറ്റത്.

ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പനയിൽ പിന്നിലായത് ഹോണ്ട സിറ്റിയായിരുന്നു. 659 യൂണിറ്റ് മാത്രമാണ് അവർക്ക് ആദ്യ പകുതിയിൽ വിൽക്കാനായത്. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വിൽപ്പന നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

X
Top