കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

എക്യുസുമായി തന്ത്രപരമായ കരാറിൽ ഏർപ്പെട്ട് ഹിൻഡാൽകോ ഇൻഡസ്ട്രീസ്

ഡൽഹി: വാണിജ്യ ബഹിരാകാശ മേഖലയിലെ ദീർഘകാല സഹകരണത്തിനും സംയുക്ത ബിസിനസ് വികസനത്തിനുമായി എക്യുസുമായി തന്ത്രപരമായ കരാറിൽ ഏർപ്പെട്ട് ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽസ് ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. ഈ നീക്കം എക്വസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാണിജ്യ എയ്‌റോസ്‌പേസ് ബിസിനസിനെ ശക്തിപ്പെടുത്തും. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ഹിൻഡാൽകോ) ബില്ലറ്റുകളും എക്‌സ്‌ട്രൂഷനുകളും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറാണിത്. ഉത്പന്നങ്ങളുടെ വിതരണം കമ്പനിയുടെ നിർമ്മാണ യൂണിറ്റുകൾ വഴിയോ അല്ലെങ്കിൽ അതിന്റെ അനുബന്ധ സ്ഥാപനമായ ഹിൻഡാൽകോ ആൾമെക്സ ഏറോസ്പേസ് ലിമിറ്റഡ് (HAAL) വഴിയോ നടപ്പിലാക്കുമെന്ന് ഹിൻഡാൽകോ ബിഎസ്ഇക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു.

ഹിൻഡാൽകോയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ കരാർ പ്രകാരം എക്യുസിന് നൽകേണ്ട അസംസ്‌കൃത വസ്തുക്കളുടെ അളവ് മിനിസ്‌ക്യൂൾ ആണ്. കൂടാതെ, ഈ ബിസിനസ്സിൽ ഉൾപ്പെട്ടിരിക്കുന്ന വ്യവസായ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നീണ്ട വികസനവും യോഗ്യതാ ചക്രങ്ങളും ഉൾപ്പെടുന്നതായി കമ്പനി പറഞ്ഞു. 26 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ഹിൻഡാൽകോ ഇൻഡസ്ട്രീസ് അലുമിനിയം, ചെമ്പ് എന്നിവയുടെ ഒരു വ്യവസായ സ്ഥാപനമാണ്. 

X
Top