കൊച്ചി: ഹീറോ ഫിന്‍കോര്‍പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ സമര്‍പ്പിച്ചു.
10 രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 3,668.13 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
2,100 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1568.13 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.