സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഹാന്റെക്സ്

തിരുവനന്തപുരം: വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ന്യൂജെൻ ബ്രാൻഡുകളുമായി ഹാന്റെക്സ് വിപണിയിലെത്തുന്നു.

ഹാന്റെക്സിന്റെ കമാന്റോ ബ്രാൻഡ് ന്യൂജെൻ ഷർട്ടുകള്‍ ഹിറ്റായതിന് പിന്നാലെ പാന്റുകളും ടീ-ഷർട്ടുകളും ഷോർട്ട്സുകളും ചുരിദാർ, നൈറ്റ് വെയർ എന്നിവയും അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്.

ഇതിനായി ഹാന്റെക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനർ പി.വി.രവീന്ദ്രൻ, അംഗം എം.എം. ബഷീർ,വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടർ ജി. രാജീവ് എന്നിവരടങ്ങിയ സമിതി പുതിയ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു.

വാർഷിക വിറ്റുവരവും ലാഭവും കുത്തനെ കുറഞ്ഞതോടെ പ്രാഥമിക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ആവശ്യത്തിന് മൂലധനം കണ്ടെത്താൻ കഴിയാത്തതും വെണ്ടർമാർക്ക് പണം നല്‍കാൻ കഴിയാത്തതും ഹാന്റെക്സിനെ വലയ്‌ക്കുന്നു. കയറ്റുമതി സാദ്ധ്യതകളും പരിശോധിക്കുന്നു.

പരിഷ്‌കരണ നടപടികള്‍

  • പാപ്പനംകോട് പ്രോസസിംഗ് യൂണിറ്റ്, ബാലരാമപുരം വീവിംഗ് യൂണിറ്റുകള്‍ അടച്ചുപൂട്ടി വാടകയ്ക്ക് നല്‍കും
  • സെക്രട്ടേറിയറ്റിന് പിന്നിലെ സ്ഥലം പേ ആൻഡ് പാർക്കിംഗിന് സർക്കാർ അനുമതിയോടെ നല്‍കും
  • ഊറ്റുകുഴിയില്‍ പെട്രോള്‍ പമ്ബ് കം ചാർജിംഗ് സ്റ്റേഷൻ തുടങ്ങുന്നു
  • തമ്പാനൂരിലെ ഷോറൂമിന്റെ മുകളിലെ രണ്ട് നിലകള്‍ വാടകയ്ക്ക് കൊടുക്കും.
  • ഇ-ക്രെഡിറ്റിലൂടെ ഉത്‌പ്പന്നങ്ങള്‍ കടമായി നല്‍കാൻ സംവിധാനം ഒരുക്കും

X
Top