Alt Image
കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆ 118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆

ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ പോകാമെന്ന് ഇറാൻ

ദുബായ്: ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിൽ ഇളവ് പ്രഖ്യാപിച്ച് ഇറാൻ. ഇന്ത്യ, ഇറാഖ്, ചൈന, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇനി ഹോർമുസ് കടലിടുക്ക് വഴി സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കൻ സൈന്യവും തടയില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ, വിദേശകാര്യനയ സമിതി വൈസ് ചെയർമാൻ അഹമ്മദ് ഹയാത്ത്-മൊഖദ്ദം ആണ് പ്രഖ്യാപനം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങളായ ഇറാൻവയർ, അനഡോലു ഏജൻസി എന്നിവ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെയും ചൈനയുടെയും കപ്പലുകൾ പക്ഷേ ട്രാൻസിറ്റ് ഫീ നൽകണം. ഖത്തറിന്റെ കപ്പലുകൾക്ക് സൗജന്യമായി പോകാം. ഇറാഖി കപ്പലുകൾക്ക് ഫീസിളവുണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യയിൽ നിന്ന് മരുന്നുകൾ എത്തിക്കുക ലക്ഷ്യമിട്ടാണ് ഇറാൻ ഇളവ് പ്രഖ്യാപിച്ചത്.

ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇളവ് സംബന്ധിച്ച പ്രഖ്യാപനം.

ഇറാനെതിരായ യുദ്ധം അമേരിക്കൻ ജനത തള്ളിയതിനു തെളിവാണ് പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ഖാലിബാഫ് ഉൾപ്പെടെ അഭിപ്രായപ്പെട്ടു.

തോൽവിക്കൊരു കാരണം ഇറാനെതിരായ യുദ്ധമാണെന്ന് സമ്മതിച്ച ട്രംപ് പക്ഷേ, താൻ ശരിതന്നെയാണ് ചെയ്തതെന്നും ആവർത്തിച്ചു. ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ഇറാൻ എംബസി പുറത്തിറക്കിയ വിഡിയോയും ഇതിനിടെ വൈറലായിട്ടുണ്ട്.

X
Top