ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എസ്എംഎ മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കണമെന്ന ഹർജി തള്ളി

ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗത്തിനുള്ള മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

എസ്.എം.എ ചികിത്സക്കായുള്ള ഒരു ഡോസ് സോളെഗ്‌സനാമ എന്ന മരുന്നിന് 17 കോടിയാണ് വില.
ഇതിന്‍റെ ജി.എസ്.ടി മാത്രം രണ്ടര കോടി രൂപ വരുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇത് നയപരമായ വിഷയമായതിനാല്‍ സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

നികുതി ഒഴിവാക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാകില്ല. കേന്ദ്രസര്‍ക്കാറിന് അനുമതിയോടെ അല്ലാതെ എസ്.എം.എ മരുന്നുകള്‍ ഇറക്കുമതിചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

മരുന്നിന്‍റെ നികുതി ഒഴിവാക്കുന്ന വിഷയം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ ഉന്നയിക്കാനും നിര്‍ദേശിച്ചു.

X
Top