ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

മെയ് മാസത്തിലെ ജിഎസ്ടി പിരിവ് ₹1.73 ലക്ഷം കോടി

ന്യൂഡൽഹി: മെയ് മാസത്തിൽ ചരക്ക്-സേവനനികുതിയായി ദേശീയതലത്തില്‍ പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി രൂപ ജിഎസ്ടിയായി പിരിച്ചെടുത്തിരുന്നു.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നശേഷം ഒരുമാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനമാണത്. അതേസമയം, 2023 മേയിലെ ജിഎസ്ടി പിരിവായ 1.57 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10 ശതമാനം അധികമാണ് ഈ മെയിൽ പിരിച്ചെടുത്തതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജിഎസ്ടിയില്‍ 32,409 കോടി രൂപ കേന്ദ്ര ജിഎസ്ടിയാണ്.

സംസ്ഥാനതലത്തില്‍ 40,265 കോടി രൂപ പിരിച്ചെടുത്തു. സംയോജിത ജിഎസ്ടിയായി 87,781 കോടി രൂപയും സെസ് ഇനത്തില്‍ 12,284 കോടി രൂപയും ലഭിച്ചു.

തൊട്ടുമുന്‍ മാസം നടന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ജിഎസ്ടിയാണ് ഓരോ മാസവും പിരിച്ചെടുക്കാറുള്ളത്. സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായ മാര്‍ച്ചില്‍ നടന്ന ഇടപാടുകളുടെ ജിഎസ്ടി അപ്രകാരം ഏപ്രിലില്‍ പിരിച്ചെടുത്തതുകൊണ്ടാണ് റെക്കോഡ് സമാഹരണമുണ്ടായത്. വ‌ർഷാന്ത്യത്തിൽ പൊതുവേ ഇടപാടുകൾ കൂടുതലായിരിക്കും.

അതുകൊണ്ടുതന്നെ, ഓരോ വര്‍ഷവും ഏപ്രിലിലായിരിക്കും ഏറ്റവും ഉയര്‍ന്ന സമാഹരണം.
26,854 കോടി രൂപയുമായി ജിഎസ്ടി സമാഹരണത്തില്‍ ഏറ്റവും മുന്നില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര തന്നെയാണ്. ഒരുകോടി രൂപ മാത്രം ജിഎസ്ടിയായി പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍.

കേരളത്തിലെ ജിഎസ്ടി സമാഹരണം കഴിഞ്ഞമാസം 2,594 കോടി രൂപയാണ്. 2023 മേയിലെ 2,297 കോടി രൂപയേക്കാള്‍ 13 ശതമാനം അധികം. ഇക്കഴിഞ്ഞ മേയില്‍ 3,272 കോടി രൂപ കേരളത്തില്‍ നിന്ന് ജിഎസ്ടിയായി പിരിച്ചെടുത്തിരുന്നു.

കഴിഞ്ഞ മാസത്തെ സംസ്ഥാന ജിഎസ്ടി., ഐജിഎസ്ടിയിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 2,497 കോടി രൂപയും ലഭിച്ചു. 2023 മേയിലെ 2,387 കോടി രൂപയേക്കാള്‍ 5 ശതമാനം കൂടുതലാണിതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

X
Top