ന്യൂഡല്‍ഹി: പൂഴ്ത്തിവപ്പും ഊഹകച്ചവടവും തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി. ഉത്തരവ് പ്രകാരം, മില്ലുടമകള്‍,വ്യാപാരികള്‍,ചില്ലറ വ്യാപാരികള്‍,ഇറക്കുമതിക്കാര്‍ എന്നിവര്‍ക്ക് കൈവശം വയ്ക്കാവുന്ന തുവര, ഉഴുന്ന് എന്നിവയുടെ പരിധി നിശ്ചയിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 200 മെട്രിക് ടണ്‍ വരെയും ചില്ലറ വ്യാപാരികള്‍ക്ക് 5 മെട്രിക് ടണ്‍ വരെയും വലിയ ചില്ലറ വില്‍പ്പന ശൃംഖലകളുടെ ഡിപ്പോകളില്‍ 200 മെട്രിക് ടണ്‍ വരെയും സ്റ്റോക്ക് സൂക്ഷിക്കാന്‍ കഴിയും.
കഴിഞ്ഞ മൂന്ന് മാസത്തെ ഉല്‍പാദനത്തിന് തുല്യമായ സ്റ്റോക്കുകള്‍ അല്ലെങ്കില്‍ വാര്‍ഷിക സ്ഥാപിത ശേഷിയുടെ 25% നിലനിര്‍ത്താനാണ് മില്ലുകാര്‍ക്ക് അനുമതി.ചരക്ക് ക്ലിയര്‍ ചെയ്ത സമയം മുതല്‍ 30 ദിവസത്തിനപ്പുറം സ്റ്റോക്കുകള്‍ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇറക്കുമതിക്കാരോട് കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു നടപടിയാണിതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് പറയുന്നു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. തുവര,ഉഴുന്ന് എന്നീ പയറുവര്‍ഗങ്ങളുടെ ചില്ലറ വില്‍പന വില ഈയിടെ കുതിച്ചുയര്‍ന്നിരുന്നു. ഉത്പാദനത്തിലെ ഇടിവ് കാരണമാണിത്.
2023 ഒക്ടോബര്‍ 31 വരെ പരിധി ബാധകമാകും.