യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂഡൽഹി: ലഭ്യതക്കുറവുമൂലമുള്ള വിലക്കയറ്റം ചെറുക്കാന് അരി കയറ്റുമതിക്ക് കേന്ദ്ര സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തി. 20ശതമാനം കയറ്റുമതി തീരുവയാണ് ചുമത്തിയത്.

പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്, ഒഡീഷ, ബിഹാര്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് മഴ കുറഞ്ഞതിനെതുടര്ന്ന് ഉത്പാദനം താഴ്ന്നേക്കാമെന്ന ആശങ്കക്കിടെയാണ് തീരുവ ഏര്പ്പെടുത്തിയത്.

മൊത്തം കയറ്റുമതിയുടെ അഞ്ചിലൊന്ന് വരുന്ന ബസുമതി അരിക്ക് തീരുവ ബാധകമല്ല. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് നെല് കൃഷിയുടെ വിസ്തൃതിയില് കാര്യമായ കുറവുണ്ടായതിനാലാണ് നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നത്.

ഗോതമ്പ് ഉത്പാദനത്തില് കുറവുണ്ടായതിനാല് അരി ഉപഭോഗം കൂടിയേക്കുമെന്ന കണക്കുകൂട്ടലും തീരുവ ഏര്പ്പെടുത്താന് പ്രേരണയായി. ആഭ്യന്തര വിപണിയില് അരി ലഭ്യത ഉറപ്പാക്കി വിലവര്ധന തടയുകയാണ് ലക്ഷ്യം.

X
Top