Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

രണ്ട് പൊതുമേഖലാ ബാങ്കുകൾ കൂടി സ്വകാര്യവൽകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്

മുംബൈ: രണ്ട് പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സ്വകാര്യവൽക്കരണം സുഗമമാക്കുന്നതിന്, പാർലമെന്റിന്റെ വരുന്ന വർഷകാല സമ്മേളനത്തിൽ കേന്ദ്രം ബാങ്കിംഗ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. 2021-2022 ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ, ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളുടെ ( പിഎസ്ബി) സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചിരുന്നു. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി അതിന്റെ പാതയിലാണെന്നും, തങ്ങൾ അതിന് പ്രതിജ്ഞാബദ്ധരാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാർലമെന്റിന്റെ 2021ലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന ബാങ്കിംഗ് നിയമ ഭേദഗതി ബിൽ നിലവിൽ വൈകുകയാണ്. ഭേദഗതി കൊണ്ടുവന്നുകഴിഞ്ഞാൽ, പൊതുമേഖലാ ബാങ്കുകളിലെ ഏറ്റവും കുറഞ്ഞ സർക്കാർ ഹോൾഡിംഗ് 51 ശതമാനത്തിൽ നിന്ന് 26 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top