സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

നിലവാരമില്ലെന്ന പരാതികളെ തുടർന്ന് പാരസെറ്റമോളിന്റെ 10 ബാച്ചുകൾക്കു വിലക്ക്

കോഴിക്കോട്: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം നിലവാരമില്ലെന്ന പരാതികളെ തുടർന്ന് മരവിപ്പിച്ചു.

പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റപ്രസോളിന്റെ 3 ബാച്ചിന്റെയും വിതരണമാണ് നിർത്തിവച്ചത്. ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നതായും പൂപ്പൽ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടി.

ഓരോ ബാച്ചിലെയും സാംപിളുകൾ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 5 ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോൾ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ ആശുപത്രികളിൽ വിതരണത്തിനെത്തിച്ച പാരസെറ്റമോൾ അതാതു സംഭരണ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കാനാണു നിർദേശം. പരിശോധനാ ഫലം ലഭിച്ചതിനു ശേഷമേ ഇനി വിതരണം പുനരാരംഭിക്കൂ.

മെഡിക്കൽ സർവീസസ് കോർപറേഷനു സ്ഥിരം തലവേദനയാകുകയാണ് പാരസെറ്റമോൾ ഗുളികകൾ. മുൻ വർഷങ്ങളിലും പാരസെറ്റമോൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലെസാം, കെഎസ്ഡിപി, മെർക്കുറി, സിറോൺ, യുണിക്യുവർ തുടങ്ങി വിവിധ കമ്പനികളെ വിലക്കുപട്ടികയിൽ പെടുത്തിയിരുന്നു.

കെഎംഎസ്‌സി സംഭരണ, വിതരണ സംവിധാനത്തിലെ പോരായ്മകൾ നിലവാരത്തകർച്ചയ്ക്കു കാരണമാകുന്നുണ്ടെന്നാണു കമ്പനികളുടെ ആരോപണം.

ഗർഭിണികൾക്ക് പ്രസവ സമയത്ത് ഉപയോഗിക്കുന്ന ഓക്സിടോസിൻ ഇൻജക്‌ഷനും കഴിഞ്ഞ വർഷം സമാന രീതിയിൽ വിതരണം മരവിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി 6ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയ ഈ മരുന്നിന്റെ കാലാവധി 2023 ഒക്ടോബർ 31ന് അവസാനിച്ചു.

കെഎംഎസ്‌സി നടപടിയെ കമ്പനി ചോദ്യം ചെയ്തപ്പോൾ കൊല്ലത്ത് എത്തിച്ച മരുന്ന് കുറിയറിൽ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.

ശീതീകരണ സംവിധാനങ്ങൾ ഇല്ലാതെ മരുന്ന് അയച്ചതാണ് നിലവാരം കുറയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി, തടഞ്ഞു വച്ച 25,23,511 രൂപ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ.

X
Top