Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സർക്കാർ; 5 നഗരങ്ങളിൽ കേരള ഡെസ്‌കുകള്‍ ആരംഭിക്കും

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി.

സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ ഡെസ്കുകൾ പ്രവർത്തിക്കുക.

പ്രവാസി സമൂഹത്തിൽ നിന്നുള്ള പിന്തുണ പണമയയ്ക്കലിൽ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളർച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാന സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ ഡെസ്കുകൾ വഴി ലഭ്യമാകുന്ന നിക്ഷേപ താൽപ്പര്യങ്ങൾ KSIDC-യുടെ ‘ഇൻവെസ്റ്റ് കേരള സെൽ’ വഴി സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ വേഗത്തിൽ യാഥാർത്ഥ്യമാക്കും.

പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

X
Top