സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

വിവിധ സബ്‌സിഡികള്‍ ഉയർന്നതോടെ കേന്ദ്രസർക്കാരിന് അധികച്ചെലവ് 50,000 കോടി

ന്യൂഡൽഹി: സബ്‌സിഡികള്‍ കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റിനേക്കാള്‍ 50,000കോടി രൂപ അധികമായി ചെലവായേക്കാം എന്ന് റിപ്പോര്‍ട്ട്. രാസവളം, പാചക വാതകം, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കുള്ള ചെലവ് വര്‍ധിച്ചതിനാലാണ് മൊത്തത്തിലുള്ള സബ്സിഡി ബില്ലില്‍ വര്‍ധന ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തെ സബ്‌സിഡി നാല് ലക്ഷം കോടി രൂപ(4.03 ട്രില്യണ്‍) രൂപയായിരുന്നു. എന്നാല്‍ ഇത് 4.53 ലക്ഷം കോടി ആയി ഉയരുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ ക്ഷേമ ചെലവുകള്‍ നീട്ടിയാലും, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ സബ്സിഡി ബില്ലായ 5.62 ലക്ഷംകോടിയെക്കാള്‍ കുറവായിരിക്കും. 45 ലക്ഷംകോടിയുടെ ബജറ്റില്‍ ഈ ഉയര്‍ന്ന ചെലവ് മറ്റ് തലങ്ങളിലെ സമ്പാദ്യത്തില്‍ നിന്ന് നികത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

‘ഭക്ഷണം, വളം, എല്‍പിജി സബ്സിഡി എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ എസ്റ്റിമേറ്റില്‍ സബ്സിഡി ബില്ലിലേക്ക് 50,000 കോടി രൂപ അധികമായി പോകും. എന്നിരുന്നാലും, മറ്റ് തലങ്ങളില്‍ ചെലവഴിക്കുന്ന സമ്പാദ്യത്തില്‍ നിന്ന് ഇത് കണ്ടെത്തും,’ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വളം സബ്‌സിഡിയില്‍ നിലവില്‍ വകയിരുത്തിയിട്ടുള്ള 1.75 ലക്ഷം കോടിയില്‍നിന്ന് കുത്തനെ ഉയരും. ഇവിടെ 25000 കോടി കൂടി വകയിരുത്താനാണ് സാധ്യത. ഭക്ഷ്യ, പാചക വാതക സബ്സിഡി യഥാക്രമം 15,000 കോടി രൂപയും 10,000 കോടി രൂപയും വര്‍ധിച്ചേക്കും.

കഴിഞ്ഞവര്‍ഷം പുതുക്കിയ എസ്റ്റ്‌മേറ്റിനെക്കാള്‍ നിലവില്‍ സബ്‌സിഡി കുറവായിരിക്കും. അതിനാല്‍ ഈ വ്യത്യാസം പരിഹരിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ 1.05 ലക്ഷംകോടി രൂപ വളം സബ്സിഡിക്കായി കേന്ദ്രം അനുവദിച്ചിരുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് രാസവളത്തിന്റെ വില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് 2.54 ലക്ഷംകോടി രൂപയായി പരിഷ്‌കരിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 96 ദശലക്ഷം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചക വാതക സബ്സിഡി സിലിണ്ടറിന് 300 രൂപയായി വര്‍ധിപ്പിച്ചത് ഇതിനകം തന്നെ എല്‍പിജി സബ്സിഡി ബില്ലില്‍ വ്യത്യാസം വരുത്തി.

ഈ സാമ്പത്തിക വര്‍ഷം എല്‍പിജി സബ്സിഡിക്കായി 2,257 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കേന്ദ്രം, വരുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഗ്രാന്റുകള്‍ക്കായുള്ള അനുബന്ധ ആവശ്യത്തില്‍ 10,000 കോടി രൂപ കൂടി ആവശ്യപ്പെടും.

2023 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷംകോടി രൂപയിലെത്തിയ ഭക്ഷ്യ സബ്സിഡി ഈ സാമ്പത്തിക വര്‍ഷം 1.97 ലക്ഷംകോടി രൂപയായി നിശ്ചയിച്ചിരുന്നു.

ഉയര്‍ന്ന സംഭരണച്ചെലവും സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ വിപുലീകരണവും ഈ സാമ്പത്തിക വര്‍ഷം മൊത്തത്തിലുള്ള ബില്ലിലേക്ക് 15,000 കോടി രൂപ കൂട്ടിച്ചേര്‍ത്തേക്കാം.

X
Top