സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഗൂഗിൾ എഐ ഓവർവ്യൂസ് ഇന്ത്യയിലും എത്തി

ന്യൂയോർക്ക്: നമ്മുടെ ഒറ്റ ക്ലിക്കിൽ സെർച്ച് ഫലങ്ങളുടെ സംഗ്രഹം ലഭ്യമാക്കുന്ന ‘എഐ ഓവർവ്യൂസ്’(AI Overviews) ആറ് രാജ്യങ്ങളിൽ കൂടി അവതരിപ്പിച്ച് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ(Google). നിലവിൽ അമേരിക്കയിൽ അവതരിപ്പിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എഐ ഓവർവ്യൂസ് എത്തിയിരിക്കുന്നത്.

ഇപ്പോൾ ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മെക്‌സിക്കോ, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് എഐ ഓവർവ്യൂസ് എത്തിയിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ പോർച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും എഐ ഓവർവ്യൂസ് ഫലങ്ങൾ ലഭ്യമാണ്.

എന്തെങ്കിലും വിഷയത്തെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പർ ലിങ്കുകളും സെർച്ച് ഫലങ്ങളിൽ ഏറ്റവും മുകളിലായി കാണിക്കുന്ന സംവിധാനമാണ് എഐ ഓവർവ്യൂസ്.

അതായത്, സയൻസ് എന്ന് സെർച്ച് ചെയ്യുമ്പോൾ ആദ്യ ഫലമായി തന്നെ ഈ എഐ നിർമിത വിവരണം ലഭ്യമാകും. ഇതിന് മുമ്പ് ഗൂഗിൾ സെർച്ച് ഫലങ്ങളിൽ ലഭിച്ചിരുന്ന സെർച്ച് റിസൽറ്റുകൾ പുതിയ രീതിയിൽ ഇനി ഈ എഐ ഓവർവ്യൂസിന് താഴെയായാണ് വരിക.

X
Top