സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയില്‍ മികച്ച കുതിപ്പ്

കൊച്ചി: ഒക്ടോബറില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17.3 ശതമാനം ഉയർന്ന് 3,920 കോടി ഡോളറായി.

ഇറക്കുമതി 3.9 ശതമാനം വർദ്ധനയോടെ 6,634 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 2,714 കോടി ഡോളറിലെത്തി. മുൻവർഷം ഒക്‌ടോബറില്‍ വ്യാപാര കമ്മി 3,310 കോടി ഡോളറായിരുന്നു. സെപ്തംബറില്‍ ഇന്ത്യയുടെ കയറ്റുമതി 3,458 കോടി ഡോളറും ഇറക്കുമതി 5,536 കോടി ഡോളറുമായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിച്ചതും ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലകട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ കരുത്തും നേട്ടമായി. ക്രൂഡോയില്‍, സ്വർണം എന്നിവയിലെ വിലക്കുതിപ്പാണ് ഇറക്കുമതി കൂട്ടിയത്.

X
Top