സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സ്വര്‍ണവിലയിൽ കുതിപ്പ് തുടരുമെന്ന് ഗോള്‍ഡ്മാൻ സാക്ക്സ്

ഒരു വർഷത്തിനുള്ളില്‍ ഔണ്‍സിന്റെ വില 3,150 ഡോളറിലെത്തുമെന്ന് പ്രവചനംകൊച്ചി: അടുത്ത വർഷം സ്വർണം, ക്രൂഡോയില്‍ എന്നിവയുടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രമുഖ ആഗോള ധനകാര്യ ഏജൻസിയായ ഗോള്‍ഡ്മാൻ സാക്ക്സ് പ്രവചിക്കുന്നു.

നാണയപ്പെരുപ്പവും ആഗോള രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കും.

അടുത്ത വർഷം ഡിസംബറോടെ രാജ്യാന്തര വിപണിയില്‍ സ്വർണ വില ഔണ്‍സിന്(28.35 ഗ്രാം) 3,150 ഡോളറാകുമെന്നാണ് പ്രവചനം.

നിലവില്‍ 2,651.80 ഡോളറാണ് ഔണ്‍സിന്റെ വില. വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വർണ നിക്ഷേപം ഉയർത്തുന്നതും അമേരിക്കയിലെ ധന കമ്മി അപകടകരമായി കൂടുമെന്ന ആശങ്കകളും അനുകൂല ഘടകമാണ്.

അടുത്ത വർഷം ഡിസംബറില്‍ ക്രൂഡോയില്‍ വില ബാരലിന് നൂറ് ഡോളർ കടക്കുമെന്നും ഗോള്‍ഡ്മാൻ സാക്ക്സ് പറയുന്നു.

X
Top