കൊച്ചി: കേരളത്തിലെ(Keralam) സ്വർണ്ണ വിലയിൽ (Gold Rate) മാറ്റമില്ല ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ഇത് തുടർച്ചയായ നാലാം ദിവസമാണ് ഈ നിലവാരത്തിൽ വില നിൽക്കുന്നത്.
രാജ്യാന്തര തലത്തിൽ, സ്വർണ്ണം (International Gold Rate) ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിലും (Silver Rate) ഇന്ന് കുറവുണ്ട്.
ഈ മാസം നടക്കാനിരിക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചാൽ സ്വർണ്ണ വില കുതിക്കാനുള്ള സാധ്യത നില നിൽക്കുന്നു.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.53 ഡോളർ (0.10%) ഉയർന്ന് 2,495.48 ഡോളർ എന്നതാണ് നിരക്ക്.
നിലവിലെ സാഹചര്യം
2,500 ഡോളർ നിലവാരം സ്വർണ്ണത്തെ സംബന്ധിച്ച് പ്രധാനമാണ്. ഈ നില ചരിത്രത്തിൽ ആദ്യമായി മറികടന്നത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്. പിന്നീട് തുടർച്ചയായി ഈ ലെവലിൽ സാങ്കേതികമായി സ്വർണ്ണം പിന്തുണ നേടി.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വില 2,500 ഡോളറിന് താഴേക്ക് പോയത്. പ്രധാനമായും ലാഭമെടുപ്പാണ് സ്വർണ്ണ വില താഴാനുള്ള കാരണം.
2024 വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണം നഷ്ടം നേരിടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. യുഎസ് ഡോളർ കരുത്ത് നേടിയതും, പലിശ നിരക്കുകൾ കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡ് തീരുമാനം വൈകിയതുമെല്ലാം സ്വർണ്ണത്തിന്റെ ഡിമാൻഡ് ചെറിയ തോതിൽ കുറയാൻ കാരണമായി.
നിലവിൽ, ഈ മാസം തന്നെ യുഎസ് ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സമീപ കാലത്ത് സ്വർണ്ണവില വർധിക്കാനുള്ള പ്രധാന കാരണം.
ഫെഡ് യോഗം
സെപ്തംബർ 17,18 തിയ്യതികളിലാണ് യു.എസ് ഫെഡ് യോഗം ചേരുന്നത്. ഇതിൽ പലിശ കുറയ്ക്കുമെന്ന സൂചനയാണുള്ളത്. ഇങ്ങനെ സംബന്ധിച്ചാൽ യു.എസ് കടപ്പത്ര വരുമാനം അനാകർഷകമാവുകയും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുകയും ചെയ്യും.
ഇത്തരത്തിൽ രാജ്യാന്തര വില ഉയരുന്നത്, കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കും. ഈ വർഷം വീണ്ടും ഒരു തവണ കൂടി ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചനയും ശക്തമാണ്. അങ്ങനെയെങ്കിൽ സ്വർണ്ണ വില പുതിയ ചക്രവാളങ്ങൾ തൊടാനുള്ള സാധ്യതകൾ ഉയർന്നു നിൽക്കുന്നു.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 90.80 രൂപയാണ് വില. 8 ഗ്രാമിന് 726.40 രൂപ,10 ഗ്രാമിന് 908 രൂപ,100 ഗ്രാമിന് 9,080 രൂപ, ഒരു കിലോഗ്രാമിന് 90,800 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞത്.