സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ(Keralam) ഇന്നും സ്വർണ വില(Gold Price) കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 6,660 രൂപയായി. 160 രൂപ കുറഞ്ഞ് 53,280 രൂപയാണ് പവൻ വില. ഇന്നലെയും ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില കുറഞ്ഞത്. ഈയാഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 2,532 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട രാജ്യാന്തര വില, ഇന്ന് 2,479 ഡോളറിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,493 ഡോളറിൽ. രാജ്യാന്തര വില താഴ്ചയിൽ നിന്ന് കരകയറിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണ വില ഗ്രാമിന് 40 രൂപയിലധികം കുറയേണ്ടതായിരുന്നു.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്ന് ജാക്സൺ ഹോൾ സിമ്പോസിയത്തിൽ പ്രഭാഷണം നടത്തുന്നുണ്ട്. അമേരിക്കയുടെ സാമ്പത്തിക ചലനങ്ങൾ ചർച്ച ചെയ്യുന്ന വാർഷിക പ്രഭാഷണ പരിപാടിയാണിത്.

അടിസ്ഥാന പലിശനിരക്ക് (യുഎസ് ഫെഡ് റേറ്റ്) സെപ്റ്റംബറിൽ കുറയ്ക്കുന്നത് സംബന്ധിച്ച സൂചന അദ്ദേഹം നൽകിയേക്കും. എങ്കിലും, എന്താകും അദ്ദേഹം പറയുക എന്ന ആകാംക്ഷ നിലനിൽക്കുന്നതിനാൽ സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് നടക്കുന്നതാണ് വിലയിടിവിന് വഴിവച്ചത്. മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ-ഹമാസ് സംഘർഷം ഒരു യുദ്ധത്തിന് വഴിമാറില്ലെന്ന സൂചനകളും സ്വർണ വിലയെ താഴേക്ക് നയിച്ചു.

യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ഇന്നലെ അൽപം കരകയറിയതും സ്വർണ വിലയുടെ ഇറക്കത്തിന് വഴിയൊരുക്കി.

അതേസമയം, പലിശനിരക്ക് അടുത്തമാസം കുറയാനുള്ള സാധ്യത ശക്തമായതിനാൽ വരുംദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടർന്നേക്കും. നിലവിൽ‌ യുഎസ് ഡോളർ ഇൻഡെക്സും ട്രഷറി ബോണ്ട് യീൽഡും വീണ്ടും താഴേക്ക് പോയിട്ടുണ്ട്. സ്വർണ വില പോസിറ്റിവ് ട്രാക്കിലുമാണ്.

X
Top