ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചത്: ഗീതാ ഗോപിനാഥ്

ദില്ലി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പല ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ചതാണ്. ഇന്ത്യ ഇതിൽ അഭിനന്ദനം അർഹിക്കുന്നെങ്കിലും തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീതാ ഗോപിനാഥ്.

ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) യോഗത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഗീതാ ഗോപിനാഥ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പറഞ്ഞത്.

ഉൽപ്പാദന മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്താൻ ഇന്ത്യ ശ്രമിക്കണമെന്നും ഇതിന് കൂടുതൽ പരിഷകരങ്ങൾ ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഉക്രൈൻ റഷ്യ യുദ്ധം രാജ്യങ്ങളുടെ ദേശീയ സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും കുറിച്ച് കൂടുതൽ ആശങ്കാകുലരാക്കി എന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.

ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പിൻവാങ്ങുന്ന ധാരാളം ബിസിനസുകളും കമ്പനികളും ഇന്ത്യയെ ഒരു നിക്ഷേപ കേന്ദ്രമായി കാണുന്നുണ്ട് എന്ന് ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യയുടെ വളർച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 6.8 ശതമാനവും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 6.1 ശതമാനവുമാകുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 രാജ്യങ്ങൾ വൻ പുരോഗതിയുണ്ടാക്കുമെന്ന് മുൻപ് തന്നെ ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. കടക്കെണിയിൽ നിന്നുള്ള ആശ്വാസം, ക്രിപ്റ്റോ കറൻസിയുടെ നിയന്ത്രണം, കാലാവസ്ഥ ധനകാര്യം എന്നിവയിൽ പുരോഗതിയുണ്ടാവുമെന്ന് ഗീത ഗോപിനാഥ് വ്യക്തമാക്കി.

കടക്കെണിയിലുള്ള രാജ്യങ്ങളെ സഹായിക്കാൻ ഇപ്പോൾ ജി20 രാജ്യങ്ങൾക്ക് പൊതു തത്വമുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

X
Top