ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര എണ്ണ – വാതക വിപണിയെ ബാധിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 5 കിലോ എൽപിജി സിലിണ്ടറുകളുടെ വിതരണം വ്യാപകമാക്കാനും നഗരങ്ങളിലെ പൈപ് ലൈൻ വഴിയുള്ള പ്രകൃതി വാതക നാച്ചുറൽ വിതരണത്തിനുള്ള കണക്ഷൻ നൽകുന്നത് വേഗത്തിലാക്കാനും എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി.

കുറഞ്ഞ വരുമാനക്കാർക്കും അതിഥി തൊഴിലാളികൾക്കും എളുപ്പത്തിൽ ലഭ്യമാകുന്ന 5 കിലോ സിലിണ്ടറുകളുടെ ‌ഉല്പാദനവും വിതരണവും വർധിപ്പിക്കും. വലിയ സിലിണ്ടറുകളുടെ വിതരണത്തിൽ പ്രാദേശികമായി എന്തെങ്കിലും തടസമുണ്ടായാൽ ബദൽ സംവിധാനമായി ഇത് ഉപയോഗിക്കാം.

സിലിണ്ടറുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനായി നഗരങ്ങളിൽ വീടുകളിലേക്കുള്ള പൈപ്പ് ഗ്യാസ് കണക്ഷനുകൾ നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഗ്യാസ് വിതരണ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.

ഇറക്കുമതിയിലുണ്ടാകുന്ന അനിശ്ചിതത്വം മറികടക്കാൻ രാജ്യത്തെ തന്ത്രപ്രധാനമായ എണ്ണ – വാതക സംഭരണശാലകളിൽ പരമാവധി സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റവും ദൗർലഭ്യവും ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

പശ്ചിമേഷ്യയിലെ ചരക്കുനീക്കം തടസപ്പെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും എന്നാൽ മുൻകരുതൽ എന്ന നിലയിലാണ് വിതരണ ശൃംഖലയിൽ മാറ്റങ്ങൾ വരുത്തുന്നതെന്നും സർക്കാർ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ രാജ്യവ്യാപകമായി വിമർശനം ശക്തമായിരുന്നു.

5 കിലോ സിലിണ്ടറുകൾ പ്രോത്സാഹിപ്പിക്കുന്നത് വലിയ സിലിണ്ടറുകളുടെ ദൗർലഭ്യം മറച്ചുവെക്കാനുള്ള തന്ത്രമാണ്. ഇത് സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ തകർക്കുമെന്ന കാര്യം കേന്ദ്രം വിസ്മരിക്കുകയാണ്.

ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാതെ താല്കാലിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് കേന്ദ്ര സർക്കാർ.

X
Top