ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

മൂലധനം സമാഹരിച്ച് ഗിഫ്റ്റിംഗ് സൊല്യൂഷൻസ് കമ്പനിയായ ജോയിൻ വെഞ്ചേഴ്‌സ്

മുംബൈ: ധനകാര്യ സേവന കൂട്ടായ്മയായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ അനുബന്ധ സ്ഥാപനമായ എംഒ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് നേതൃത്വം നൽകിയ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 23.5 മില്യൺ ഡോളർ (187 കോടി രൂപ) സമാഹരിച്ച് ഗിഫ്റ്റിംഗ് സൊല്യൂഷൻസ് കമ്പനിയായ ജോയിൻ വെൻ‌ചേഴ്‌സ്.

പെർനോഡ് റിക്കാർഡിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ കൺവിവിയാലിറ്റേ വെഞ്ചേഴ്‌സ്, നിലവിലുള്ള നിക്ഷേപകരായ ഡിഎസ്ജി കൺസ്യൂമർ പാർട്ണർസ്, വെഞ്ച്വർ കാറ്റലിസ്റ്റുസ്, ഇസഡ്എൻഎൽ ഗ്രോത്ത് എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരിയിൽ ഡിഎസ്‌ജി കൺസ്യൂമർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ കമ്പനി 10 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

ജോയിൻ വെഞ്ച്വേഴ്‌സ് അതിന്റെ പോർട്ട്‌ഫോളിയോ ബ്രാൻഡുകളുടെ വളർച്ചയ്ക്ക് സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനും ക്യാപ്റ്റീവ് ഡാർക്ക് സ്റ്റോറുകളുടെ ശൃംഖല വികസിപ്പിക്കുന്നതിനുമായി ഈ മൂലധനം ഉപയോഗിക്കും. കൂടാതെ അടുത്ത 18 മാസത്തിനുള്ളിൽ പുതിയ ഉൽപ്പന്നങ്ങളും വിഭാഗങ്ങളും അവതരിപ്പിക്കാൻ ഈ ഫണ്ട് ഉപയോഗിക്കുമെന്നും കമ്പനി അറിയിച്ചു.

ഭക്ഷണം, വീട്, ഫാഷൻ എന്നി വിഭാഗങ്ങളിലുടനീളം കൈകൊണ്ട് നിർമ്മിച്ചതും വ്യക്തിഗതമാക്കിയതും ക്യൂറേറ്റ് ചെയ്തതുമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകളുടെ ഒരു പോർട്ട്‌ഫോളിയോ ജോയിൻ വെഞ്ചേഴ്‌സ് സ്വന്തമാക്കി പ്രവർത്തിക്കുന്നു. അതിന്റെ ബ്രാൻഡുകളിൽ ഡയറക്ട്-ടു-കൺസ്യൂമർ ഗിഫ്റ്റിംഗ് ബ്രാൻഡായ ഐജിപി, ഫ്ലവർ ഗിഫ്റ്റിംഗ് പ്ലാറ്റ്ഫോമായ ഇന്റർഫ്ലോറ എന്നിവ ഉൾപ്പെടുന്നു.

നിലവിൽ 250 കോടി രൂപയുടെ വാർഷിക വരുമാനമുണ്ടെന്നും. 100-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായും. 3 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ അടിത്തറയുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

X
Top