സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ജനറേറ്റീവ് എഐയുടെ ഉപയോഗം സമ്പദ്വ്യവസ്ഥയില്‍ 35 ലക്ഷം കോടി രൂപ വരെ കൂട്ടിച്ചേർക്കും

മുംബൈ: ഉത്പാദനപരമായ ജനറേറ്റീവ് നിർമിതബുദ്ധിയുടെ (എ.ഐ.) ഉപയോഗം 2029-30 സാമ്പത്തികവർഷത്തോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയില്‍ 30 ലക്ഷം കോടി രൂപ മുതല്‍ 35 ലക്ഷം കോടി രൂപ വരെ കൂട്ടിച്ചേർക്കുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കല്‍ ഡി.
പത്ര.

ഉത്പാദനപ്രക്രിയയിലേക്ക് നിർമിതബുദ്ധി കടന്നുവരുന്നത് ഇന്ത്യൻകമ്പനികളില്‍ പുതിയ പ്രവണതയാണ്. 2023-ല്‍ ഇത് എട്ടുശതമാനം മാത്രമായിരുന്നെങ്കില്‍ 2024-ല്‍ ഇത് 25 ശതമാനം വരെയായെന്നാണ് കണക്ക്.

രാജ്യത്ത് ഡിജിറ്റല്‍ പശ്ചാത്തലസൗകര്യ വികസനം പുതിയ വേഗത്തിനായി ശ്രമിക്കുകയാണ്. നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം പുതിയ മേഖലകള്‍ തുറക്കപ്പെടുന്നു.

വർധിച്ചുവരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ കരുത്തില്‍ വിവര സാങ്കേതികവിദ്യ കൂടുതല്‍ സക്രിയമാകുന്നതായും അദ്ദേഹം പറഞ്ഞു. ജയ്പുരില്‍ നടക്കുന്ന ഡി.ഇ.പി.ആർ. സമ്മേളനത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഉത്പാദനക്ഷമത, സാമ്പത്തികവളർച്ച ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബാങ്കുകള്‍ മൊബൈല്‍-ഇന്റർനെറ്റ് ബാങ്കിങ് സേവനം നടപ്പാക്കിക്കഴിഞ്ഞു. 75 ശതമാനം ബാങ്കുകള്‍ ഓണ്‍ലൈൻ അക്കൗണ്ട് രജിസ്ട്രേഷൻ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ കെ.വൈ.സി., വാതില്‍പ്പടി ബാങ്കിങ് സേവനങ്ങളും ഇവർ വാഗ്ദാനംചെയ്യുന്നുണ്ട്.

60 ശതമാനംവരെ ബാങ്കുകള്‍ ഡിജിറ്റലായി വായ്പയും ലഭ്യമാക്കിത്തുടങ്ങി. സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ സ്വകാര്യബാങ്കുകളാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യകളുടെ ഈ കടന്നുവരവ് മത്സരം ശക്തമാക്കുന്നു. നേരത്തേ വിപണി ഏതെങ്കിലുമൊരു ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവസരങ്ങള്‍ മത്സരിച്ചുനേടേണ്ട സാഹചര്യമൊരുക്കുന്നു.

അടുത്ത മൂന്നുവർഷംകൊണ്ട് ആഗോള ജി.ഡി.പി.യില്‍ ഏഴുമുതല്‍ പത്തുലക്ഷം കോടി ഡോളർവരെ ജനറേറ്റീവ് എ.ഐ. മേഖലയില്‍നിന്നാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

X
Top