മുംബൈ: ഫാഷന്‍ ബ്രാന്റ് നൈകയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് കഴിഞ്ഞ മുന്ന് സെഷനുകളില്‍ വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. ലോക് ഇന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബ്ലോക്ക് ഡീലുകളാണ് കാരണം. ബ്ലുംബര്‍ഗ് ഡാറ്റ അനുസരിച്ച്, 57.1 ദശലക്ഷം ഓഹരികള്‍- ഏകദേശം 2 ശതമാനം ഇക്വിറ്റി- അഞ്ച് ട്രേഡുകളിലായി കൈമാറി.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 319.25 കോടി രൂപ വിലമതിക്കുന്ന 18 ദശലക്ഷം ഓഹരികളുടെ ഒരു ബ്ലോക്ക് ബിഎസ്ഇയില്‍ ശരാശരി വിലയായ 176.95 രൂപ നിരക്കില്‍ കൈമാറ്റം ചെയ്തു.12 ദശലക്ഷം ഓഹരികളുള്ള മറ്റൊരു ബ്ലോക്ക് ശരാശരി വിലയായ 176.70 രൂപയ്ക്കാണ് വിറ്റുപോയത്. നവംബര്‍ 9 ന് ലോക്ക്ഇന്‍ കാലാവധി അവസാനിച്ചതുമുതല്‍, നിരവധി ട്രേഡുകളാണ് കൗണ്ടറില്‍ നടന്നത്.
വിദേശ നിക്ഷേപകരായ സെഗാന്തി ഇന്ത്യ മൗറീഷ്യസ്, നോര്‍ഗെസ് ബാങ്ക്, അബര്‍ഡീന്‍ സ്റ്റാന്‍ഡേര്‍ഡ് ഏഷ്യ ഫോക്കസ് പിഎല്‍സി, സോസൈറ്റ് ജനറല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ (പിടിഇ),നരോത്തം സെഖ്‌സാരിയ, ലൈറ്റ്ഹൗസ് ഇന്ത്യ, ടിപിജി ഗ്രോത്ത് എന്നിവര്‍ തങ്ങളുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. ശരാശരി 175.75 രൂപ വിലയില്‍ 38 ലക്ഷം ഓഹരികള്‍ വാങ്ങിയ സെഗാന്തി ഇന്ത്യ 33 ലക്ഷത്തിലധികം ഓഹരികള്‍ 199.24 രൂപയ്ക്കാണ് വില്‍പന നടത്തിയത്.
ലോക് ഇന്‍ എക്‌സ്പയറി ബോണസ് ഇഷ്യുവിന്റെ റെക്കോര്‍ഡ് തീയതുമായി ഒത്തുവന്നത് വന്‍ വീഴ്ച തടഞ്ഞു. അതേസമയം വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.