ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

അദാനി ഗ്രൂപ്പിനെതിരേ കൂടുതല്‍ കമ്പനികള്‍; നിക്ഷേപത്തില്‍നിന്ന് പിന്‍മാറി ഫ്രാന്‍സ് കമ്പനി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിൻമാറി കൂടുതല്‍ കമ്പനികള്‍.

രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീൻ എനർജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാൻസിന്റെ ടോട്ടല്‍ എനർജീസും പിൻമാറി.

ഗ്രീൻ എനർജിയില്‍ 19.75 ശതമാനം ഓഹരിയാണ് ടോട്ടർ എനർജീസിനുണ്ടായിരുന്നത്. ഇതിന് പുറമെ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

സൗരോർജ കരാറുകള്‍ ഉറപ്പാക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് ഡോളർ കൈക്കൂലി നല്‍കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തെന്നും ഇതേ കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യു.എസ് നിക്ഷേപകരേയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു ഗ്രീൻ എനർജിക്കെതിരേയുള്ള കേസ്.

അമേരിക്കയില്‍ നടപടി നേരിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളെ അറിയിച്ചില്ലെന്നും നിക്ഷേപത്തില്‍നിന്ന് പിൻമാറിയ ടോട്ടല്‍ എനർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി അമ്പത് ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനർജി.

X
Top