ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 12,000 കോടി രൂപ

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയിലേയ്ക്ക് ഈ മാസം ഒഴുക്കിയത് 12,000 കോടി രൂപ. കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധനവ് കുറയ്ക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്നാണ് ഇത്. ജൂലൈയിലെ 5000 കോടി രൂപയില്‍ നിന്നും അറ്റ നിക്ഷേപം ഓഗസ്റ്റില്‍ 51,200 കോടി രൂപയായി വളര്‍ന്നിരുന്നു.

അതിന് മുന്‍പ് ഒന്‍പത് മാസത്തോളം പണം പിന്‍വലിക്കപ്പെട്ടു. ഏതാണ്ട് 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് 2021 ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയവളില്‍ എഫ്പിഐകള്‍ വിറ്റഴിച്ചത്. കഴിഞ്ഞയാഴ്ച അറ്റ വില്‍പ്പനക്കാരായെങ്കിലും ഈ മാസം ഇതുവരെ എഫ്പിഐകള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) 12,084 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഇതിന് പുറമെ വായ്പാ വിപണിയില്‍ 1,777 കോടി രൂപ ഇറക്കാനും അവര്‍ തയ്യാറായി. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് വിദേശ നിക്ഷേപം കൈപറ്റിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. തായ്‌വാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നിവ നിക്ഷേപം നഷ്ടപ്പെടുത്തുകയും ചെയ്തു.

വര്‍ധിക്കുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ ആശങ്കകള്‍ കാരണം വിദേശ ഫണ്ടിംഗ് വരും നാളുകളില്‍ അസ്ഥിരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

X
Top