ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നു

മുംബൈ: രൂപയെ സംരക്ഷിക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്കിടെ 2024 സെപ്റ്റംബര്‍ അവസാനം മുതല്‍ 2025 ജനുവരി പകുതി വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏകദേശം 80 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 625 ബില്യണ്‍ ഡോളറില്‍ താഴെയെത്തി.

കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനായി, അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2024 ഡിസംബറില്‍, ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്‍റ് (ബാങ്ക്) നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാവുന്ന പലിശ നിരക്കുകളുടെ പരിധി 2025 മാര്‍ച്ച് വരെ 150 ബേസിസ് പോയിന്‍റ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നിരുന്നാലും, ആര്‍ബിഐ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ ഇളവ് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപ പദ്ധതിയില്‍ ആകെ 7.08 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം മാത്രമാണുണ്ടായത്.

ഇത് 2023-24 ലെ 6.37 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനവല്ല.

X
Top