
കൊച്ചി: ഏപ്രില്‍ മുതല്‍ ഒക്‌ടോബർ വരെയുള്ള ഏഴ് മാസത്തില്‍ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 46.5 ശതമാനമായ 7.5 ലക്ഷം കോടി രൂപയിലെത്തി.
ഇക്കാലയളവിലെ നികുതി വരുമാനം 13.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തേക്കാള്‍ നേരിയ വർദ്ധന മാത്രമാണ് വരുമാനത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് ഏഴ് മാസത്തില്‍ 24.74 ലക്ഷം കോടി രൂപയായി.
ഇക്കാലയളവില്‍ സർക്കാരിന്റെ മൂലധന ചെലവ് മുൻവർഷത്തെ 5.5 ലക്ഷം കോടിയില്‍ നിന്ന് 4.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.