
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 8.85 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ആദ്യപാദത്തിലെ കണക്കുകള്‍ അത്തരമൊരു വളര്‍ച്ചയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. 2022-23 കാലയളവിലെ യഥാര്‍ത്ഥ ജിഡിപി 8.0-8.5 ശതമാനമായി വളരുമെന്ന് ജനുവരി 31 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പ്രവചിച്ചിരുന്നു.
‘നിരവധി ഉയര്‍ന്ന ഫ്രീക്വന്‍സി ഇന്‍ഡിക്കേറ്ററുകളില്‍ (എച്ച്എഫ്‌ഐ) സുസ്ഥിരമായ വളര്‍ച്ച നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇത് രാജ്യം വളര്‍ച്ചാ പാതയിലാണെന്ന് സൂചിപ്പിക്കുന്നു,” ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ പറഞ്ഞു. അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) അതിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ ) ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കല്‍, പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതിയ്ക്ക് പ്രത്യേക എക്‌സൈസ് തീരുവ/സെസ് ഏര്‍പെടുത്തല്‍ എന്നിവ അതില്‍ പെടുന്നു. ഇതിനുപുറമെ,
ആര്‍ബിഐ പലിശനിരക്ക് 90 ബേസിസ് പോയിന്റ് ഉയര്‍ത്തി.
റഷ്യ-ഉക്രൈന്‍ യുദ്ധം ആഗോള വിതരണത്തെ താറുമാറാക്കിയെന്നും ഇത് ക്രൂഡ് ഓയില്‍, ഭക്ഷ്യഎണ്ണ, ലോഹങ്ങള്‍, വളം തുടങ്ങിയവയുടെ വിലവര്‍ധനവിലേയ്ക്ക് നയിച്ചെന്നും മന്ത്രി പറഞ്ഞു. ആഗോള വിലകയറ്റം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം 2021022 ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2,36,64,637 കോടി രൂപയാണെന്ന് മന്ത്രി അറിയിച്ചു. (നിലവിലെ വിലയില്‍)
യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 8.7 ശതമാനവും ധനക്കമ്മി 15,86,537 കോടി രൂപയുമാണ്. ധനകമ്മി ജിഡിപിയുടെ 6.7 ശതമാനമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പൊതു കടത്തിന്റെ താല്‍ക്കാലിക അനുമാനം ജിഡിപിയുടെ 52 ശതമാനമാണെന്ന് മന്ത്രി പറഞ്ഞു.