ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഫിനാന്‍ഷ്യല്‍, ഐടി ഓഹരികള്‍ വാങ്ങി എഫ്‌ഐഐകള്‍

മുംബൈ: നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ മൊത്തത്തില്‍ അറ്റവില്‍പ്പന തുടര്‍ന്നെങ്കിലും ചില മേഖലകളില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

നവംബര്‍ രണ്ടാം പകുതിയില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഐടി, എഫ്‌എംസിജി മേഖലകളിലെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടി.

ഇതിനെ തുടര്‍ന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ ഓഹരി പങ്കാളിത്തം നവംബറില്‍ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. ഒക്‌ടോബറില്‍ 16 ശതമാനത്തിന്‌ താഴേക്ക്‌ പോയെ ഓഹരി പങ്കാളിത്തം നവംബറില്‍ 16.09 ശതമാനമായി ഉയര്‍ന്നു.

നവംബര്‍ ഒന്നാം പകുതിയില്‍ 23,913 കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം പകുതിയില്‍ 1311 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ഒക്‌ടോബറില്‍ അവ 87,590 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.

നവംബര്‍ രണ്ടാം പകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത്‌ ധനകാര്യ സേവന മേഖലയിലാണ്‌. 9597 കോടി രൂപ ഈ മേഖലയില്‍ അവ നിക്ഷേപിച്ചു. ഐടി മേഖലയില്‍ 2429 കോടി രൂപയും എഫ്‌എംസിജി മേഖലയില്‍ 2184 കോടി രൂപയുമാണ്‌ നവംബര്‍ രണ്ടാം പകുതിയില്‍ അവ നിക്ഷേപിച്ചത്‌.

ഒക്‌ടോബറില്‍ 26,139 കോടി രൂപയുടെയും നവംബര്‍ ആദ്യപകുതിയില്‍ 7092 കോടി രൂപയുടെയും വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ സേവന മേഖലയില്‍ നടത്തിയിരുന്നു.

നവംബറിലെ രണ്ട്‌ പകുതികളിലും ഐടി ഓഹരികള്‍ വാങ്ങുകയാണ്‌ അവ ചെയ്‌തത്‌. നവംബര്‍ ആദ്യ പകുതിയില്‍ ഈ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 3087 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ വാങ്ങാനും നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടി. നവംബറില്‍ മൊത്തം 2000 കോടി രൂപയാണ്‌ അവ ഈ മേഖലയില്‍ നിക്ഷേപിച്ചത്‌.

X
Top