മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

അദാനി ഗ്രൂപ്പ് ഓഹരികളെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൈയ്യൊഴിയുന്നു

ന്യൂഡല്‍ഹി: വിദേശ സ്ഥാപന നിക്ഷേപകര്‍ അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപം കുറയ്ക്കുകയാണ്. അദാനി എന്റര്‍പ്രൈസസിലെ തങ്ങളുടെ ഓഹരി 15.39 ശതമാനമായാണ് ഇവര്‍ കുറച്ചത്. 2021 മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ക്കുണ്ടായിരുന്നത് 20.51 ശതമാനം നിക്ഷേപമായിരുന്നു.

അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ നിക്ഷേപം രണ്ട് വര്‍ഷത്തിനുള്ളില്‍ 22.78 ശതമാനത്തില്‍ നിന്നും 15.14 ശതമാനമായി കുറഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസിലേയും അദാനി ട്രാന്‍സ്മിഷനിലേയും നിക്ഷേപം തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ എഫ്ഐഐ കൂറച്ചു.യഥാക്രമം 18.89 ശതമാനത്തില്‍ നിന്ന് 17.25 ശതമാനമായും 21.05 ശതമാനത്തില്‍ നിന്നും 19.32 ശതമാനമായുമാണ് കുറവ് വന്നത്.

പുതുതായി ലിസ്റ്റ് ചെയ്ത അദാനി വില്‍മറിലെ എഫ്‌ഐഐ ഓഹരി തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവ് നേരിട്ടുണ്ട്. ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെയും എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെയും പേരുകള്‍ യഥാക്രമം അദാനി എന്റര്‍പ്രൈസസിന്റെയും അദാനി ടോട്ടല്‍ ഗ്യാസിന്റെയും പ്രധാന ഓഹരി ഉടമകളുടെ പട്ടികയില്‍ നിന്ന് കാണുന്നില്ല. എപിഎംഎസ് അതിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചോ അല്ലെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം 1 ശതമാനത്തില്‍ താഴെയായി കുറഞ്ഞോ എന്ന് വ്യക്തമല്ല.

1 ശതമാനത്തില്‍ കൂടുതല്‍ കൈവശമുള്ള നിക്ഷേപകരുടെ പേരുകള്‍ മാത്രമേ പബ്ലിക് കമ്പനികള്‍ പുറത്തുവിടൂ. അദാനി പോര്‍ട്ട്‌സിലേയും അദാനി പവറിലേയും വിദേശ നിക്ഷേപം രണ്ടാം പാദം തൊട്ട് കുറയുകയാണ്. ക്രെസ്റ്റ ഫണ്ടും എലാറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ലിമിറ്റഡും അദാനി ട്രാന്‍സ്മിഷനിലെ തങ്ങളുടെ ഓഹരികള്‍ യഥാക്രമം 1.6 ശതമാനമായും 3.62 ശതമാനമായുമാണ് കുറച്ചത്.

ഡിസംബര്‍ പാദത്തില്‍ ഇത് യഥാക്രമം 1.92 ശതമാനവും 3.88 ശതമാനവും ആയിരുന്നു. 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം അദാനി ഗ്രൂപ്പിന് ഇതിനോടകം നഷ്ടപ്പെട്ടു.

X
Top