
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസമായി നേട്ടത്തിലാണ് ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. 9.99 ശതമാനം ഉയര്‍ന്ന് 294 രൂപയിലാണ് സ്റ്റോക്ക് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള കമ്പനി, രാസവളങ്ങളും അവയുടെ ഉപോല്‍പ്പന്നങ്ങളും കാപ്രോലക്റ്റവും ഉത്പാദിപ്പിക്കുന്നു.
വരാനിരിക്കുന്ന യൂണിയന്‍ ബജറ്റില്‍ വിപണി സബ്‌സിഡി പ്രതീക്ഷിക്കുന്നതായി വിശകലന വിദഗ്ധര്‍ കരുതുന്നു. വളം ഓഹരികളില്‍ കഴിഞ്ഞമാസം മുന്‍നിരയിലെത്തിയത് ഈ ഓഹരിയാണ്.106.32 ശതമാനമായിരുന്നു ഉയര്‍ച്ച.
അതുകൊണ്ടുതന്നെ ഒരുമാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 2.06 ലക്ഷം രൂപയായി മാറിയിരിക്കും. 144.60 കോടി രൂപയാണ് രണ്ടാംപാദ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 296.71 ശതമാനം വര്‍ധന.
വരുമാനം 147.55 ശതമാനം വര്‍ധിച്ച് 1935 കോടി രൂപയായും മാറി.