ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

19560 ലെവലിലിനു താഴെ ഇടിവ് തുടരും – വിദഗ്ധര്‍

കൊച്ചി: പണപ്പെരുപ്പ ആശങ്കകള്‍ ആഭ്യന്തര വികാരങ്ങളെ ബാധിച്ചതാണ് കഴിഞ്ഞയാഴ്ച വിപണിയെ തളര്‍ത്തിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയില്‍ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഫാര്‍മ, ഐടി മേഖലകളിലെ ശക്തമായ പ്രകടനങ്ങളുടെ നേതൃത്വത്തില്‍ മിതമായ നേട്ടത്തോടെയാണ് ആഴ്ച ആരംഭിച്ചത്. എന്നിരുന്നാലും, സാമ്പത്തിക ഡാറ്റാ റിലീസുകളെയും റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനത്തെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ ഗണ്യമായ നീക്കങ്ങള്‍ക്ക് തടസ്സമായി.

റിസര്‍വ് ബാങ്ക് അവരുടെ സിപിഐ പ്രവചനം 30 ബിപിഎസ് വര്‍ദ്ധിപ്പിച്ച് 5.4 ശതമാനമായി ഉയര്‍ത്തിയതോടെ പണപ്പെരുപ്പ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നു. കൂടാതെ, വര്‍ദ്ധിച്ചുവരുന്ന സിആര്‍ആറിലൂടെ പണലഭ്യത കൈകാര്യം ചെയ്യാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം ബാങ്കിംഗ് മേഖയെ പുറകോട്ട് നയിച്ചു, വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ചൈനീസ് കയറ്റുമതി കുറയുന്നതും യുഎസ് ചെറുകിട, ഇടത്തരം ബാങ്കുകളുടെ റേറ്റിംഗ് തരംതാഴ്ത്തലും പോലുള്ള നെഗറ്റീവ് സിഗ്നലുകള്‍ കാരണം ആഗോള വിപണികള്‍ ചാഞ്ചാട്ടം നേരിടുകയാണ്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് സിപിഐയും പ്രതീക്ഷിച്ചതിലും മികച്ച യുകെ ജിഡിപി കണക്കുകളും ഉണ്ടായിരുന്നിട്ടും ആഗോള വിപണി മന്ദഗതിയിലായിരുന്നു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകള്‍ക്കിടയില്‍, ജൂലൈയിലെ ആഭ്യന്തര സിപിഐ ഡാറ്റ ഇനി നിര്‍ണ്ണായകമാകും. ഭക്ഷ്യവിലയുടെ ആഘാതം മൊത്തം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുമെന്നും വിനോദ് നായര്‍ കൂട്ടിച്ചേര്‍ത്തു.

സൂചിക 19560 ന് താഴെ വ്യാപാരം നടത്തുന്നിടത്തോളം ദുര്‍ബല ഘടന തുടരും,കൊടക് സെക്യൂരിറ്റീസ്, ടെക്നിക്കല്‍ റിസര്‍ച്ച് അമോല്‍ ആത്തവാലെ പറയുന്നു. 19300-19250 ലെ നില വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്. അതേസമയം 19560 ന് മുകളില്‍, 19670-19700 ലെവലുകള്‍ സൂചിക ലക്ഷ്യം വയ്ക്കും.

X
Top