ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഏകീകകരണം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: മൂന്ന് ദിവസത്തെ നേട്ടം അവസാനിപ്പിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 208.01 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 61773.78 ലെവലിലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 18285.40 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാലത്തില്‍ ഏകീകരണം പ്രതീക്ഷിക്കുകയാണ് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ.

വില, ചലന സൂചകങ്ങള്‍ പരസ്പരം സമന്വയിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ജതിന്‍, 18000-18400 റെയിഞ്ചിലാണ് രണ്ടാഴ്ചയായി വ്യാപാരമെന്നും ചൂണ്ടിക്കാട്ടി. അതിനിയും തുടരും. 18420-18450 ലെവലുകള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ 18200-18150 ലെവലിലായിരിക്കും പിന്തുണ.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ ഇടിവ് നേരിട്ടതെന്ന് മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് , റീട്ടെയില്‍ റിസര്‍ച്ച് സിദ്ധാര്‍ത്ഥ ഖിംക പറഞ്ഞു. യുഎസ് കടപരിധി പ്രശ്‌നമാണ് വിപണികളെ ബാധിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങുന്ന ഫെഡറല്‍ മീറ്റിംഗ് മിനുറ്റ്‌സായിരിക്കും വരും ദിവസം ഗതി നിര്‍ണ്ണയിക്കുക.

X
Top