ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ആഗോള പ്രതിസന്ധി വെല്ലുവിളി ഉയര്‍ത്തുമെന്ന് വിദഗ്ധര്‍

മുംബൈ: ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ വിപണികള്‍ പുനരുജ്ജീവനം പ്രകടിപ്പിച്ചു. എങ്കിലും നേരിയ നേട്ടത്തിലാണ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. നിരുത്സാഹപ്പടുത്തുന്ന ചൈനീസ് ഡാറ്റകളും യുഎസ് സമ്പദ് വ്യവസ്ഥ ആശങ്കകളും ബുധനാഴ്ച ഏഷ്യ-പസഫിക് വിപണികളെ ബാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ വിപണികളും നിശബ്ദമായിരുന്നു. അതേസമയം, ഇന്ത്യയില്‍ മേഖലാ രംഗത്തെ സമ്മിശ്ര പ്രവണത വ്യാപാരികളെ തിരക്കിലാക്കി. റിയല്‍റ്റി, ഓട്ടോ, ഫാര്‍മ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുകയായിരുന്നു.

ആഗോള പ്രശ്‌നങ്ങള്‍ തുടര്‍ന്നും വെല്ലുവിളി ഉയര്‍ത്തുമെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച്, അജിത് മിശ്ര വിശദീകരിക്കുന്നു. തിരിച്ചുകയറ്റം സംഭവിച്ചാലും 19520-19650 മേഖല മറികടക്കാന്‍ പ്രയാസമാകും. അതുകൊണ്ടുതന്നെ പൊസിഷനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നഷ്ട സാധ്യതകള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ ചെലുത്താനും മിശ്ര നിര്‍ദ്ദേശിച്ചു.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ദീപക് ജസാനിയുടെ നിരീക്ഷണത്തില്‍ നിഫ്റ്റി ഹയര്‍ ടോപ്പ്, ഹയര്‍ ബോട്ടം ഫോര്‍മേഷന്‍ നടത്തി.എന്നാലും 19558 ഭേദിച്ചാല്‍ മാത്രമേ അപ്‌ട്രെന്റ് സ്ഥിരീകരിക്കാനാകൂ. ഇന്‍ട്രാഡേ വീഴ്ച കൂടതല്‍ വാങ്ങലിന് കാരണമായേക്കാം.

19296 ലായിരിക്കും സപ്പോര്‍ട്ട്.

X
Top