100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

20 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്ത് എസ്സക്‌സ് മറൈന്‍ ഓഹരി

മുംബൈ: എസ്സക്‌സ് മറൈന്‍ ഓഹരി തിങ്കളാഴ്ച 20 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലിസ്റ്റ് ചെയ്തു. 43.20 രൂപയിലാണ് ഓഹരി ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിലെത്തിയത്. 54 രൂപയായിരുന്നു ഐപിഒ വില.

മാത്രമല്ല, ലിസ്റ്റ് ചെയ്തതിന് ശേഷം ഓഹരി 5 ശതമാനം ഇടിവ് നേരിട്ടു. ഗ്രേ മാര്‍ക്കറ്റില്‍ ഐപിഒ വിലയില്‍ തന്നെയാണ് ഓഹരി ട്രേഡ് ചെയ്തുകൊണ്ടിരുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിന്റെ ഐപിഒ മൂന്ന് മടങ്ങിലേറെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

23 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഓഗസ്റ്റ് 7 ന് ഓഹരി അലോട്ട് ചെയ്യപ്പെട്ടു. നിക്ഷേപകര്‍ കുറഞ്ഞത് 2,000 ഓഹരികള്‍ക്ക് ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നു. അതായത് കുറഞ്ഞ നിക്ഷേപം 1.08 ലക്ഷവും പിന്നീട് അതിന്റെ മള്‍ട്ടിപ്ലെയ്‌സും.

ലിസ്റ്റിംഗ് വിലയെ അടിസ്ഥാനമാക്കി, ഒരു ലോട്ട് ഷെയറുകളുടെ മൂല്യം 86,400 രൂപയാണ്. അതായത് ഓഹരിയുടമകള്‍ ഒരു ലോട്ടില്‍ 21600 രൂപ നഷ്ടം നേരിട്ടു.

X
Top