Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

എനര്‍ജി മിഷന്‍ മെഷീനറീസ് ഐപിഒയ്ക്ക്

കൊച്ചി: വൈവിധ്യമാര്‍ന്ന ഷീറ്റ് മെറ്റല്‍ മെഷീനറീസുകളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും മുന്‍നിര കമ്പനിയായ എനര്‍ജി മിഷന്‍ മെഷിനറീസ് ഇനിഷ്യല്‍ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു.

ഇതുവഴി 41.15 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള 29.82 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ഇഷ്യൂ ചെയ്യും. 131 രൂപ മുതല്‍ 138 രൂപവരെയാണ് പ്രൈസ് ബാന്‍ഡ്.

ഓഹരികള്‍ എന്‍എസ്ഇ എമെര്‍ജ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യും. പബ്ലിക് ഇഷ്യു മെയ് 9ന് ആരംഭിച്ച് 13ന് അവസാനിക്കും.

ഗുജറാത്തിലെ സാനന്ദിലുള്ള നിലവിലുള്ള നിര്‍മ്മാണ യൂണിറ്റിലെ സിവില്‍ കണ്‍സ്ട്രക്ഷന്‍, പുതിയ പ്ലാന്റ്, മെഷിനറികള്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്കായി പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കും.

X
Top