100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

വ്യവസായ മേഖലയിലെ തൊഴില്‍ ശക്തിയില്‍ 5.92 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക വ്യവസായ സര്‍വേ (എഎസ്ഐ) പ്രകാരം, വ്യവസായങ്ങളിലെ തൊഴില്‍ 2023-24
സാമ്പത്തിക വര്‍ഷത്തില്‍ 1.95 കോടിയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്് 5.92 ശതമാനം വര്‍ദ്ധനവാണിത്.

സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് (എംഒഎസ്പിഐ) വിശദാംശങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞദശകത്തില്‍ രാജ്യത്തെ വ്യവസായങ്ങള്‍ 57 ലക്ഷത്തിലധികം ജോലികള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തമിഴ് നാട്, ഗുജ്റാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നിവ മുന്നില്‍ നിന്നു.

വ്യവസായങ്ങളിലെ മൂലധന നിക്ഷേപം 61,39,212 കോടി രൂപയില്‍ നിന്നും 68,01,329 കോടി രൂപയായി.മൊത്തം മൂല്യം (ജിവിഎ)11.9 ശതമാനമുയര്‍ന്ന് 2458336 കോടി രൂപ. മുന്‍സാമ്പത്തികവര്‍ഷത്തില്‍ ഇത് 21,97,056 കോടി രൂപയായിരുന്നു.

മൊത്തം ജിവിഎയില്‍ ബേസിക് മെറ്റല്‍സ് 11.6 ശതമാനവും മോട്ടോര്‍ വാഹനങ്ങള്‍ 9.1 ശതമാനവും കെമിക്കല്‍ വസ്തുക്കള്‍ 8.8 ശതമാനവും ഭക്ഷ്യോത്പാദനം 7.4 ശതമാനവും ഫാര്‍മസ്യൂട്ടില്‍സ് 7.2 ശതമാനവും സംഭാവന ചെയ്തതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പറഞ്ഞു.

ഉത്പാദന പ്രക്രിയ സൃഷ്ടിക്കുന്ന അധിക മൂല്യമാണ് ജിവിഎ. മൊത്തം ഇന്‍പുട്ടിന്റെ മൂല്യം മൊത്തം ഉത്പാദനത്തില്‍ നിന്ന് കുറച്ചാണിത് കണക്കാക്കുന്നത്. മേഖല എത്രമാത്രം ഉത്പാദനക്ഷമവും ലാഭകരവുമാണെന്ന് അളക്കാന്‍ ജിവിഎ വഴി സാധിക്കും. അതനുസരിച്ച് സര്‍ക്കാറിന് നയങ്ങള്‍ കൈക്കൊള്ളുകയും ആസൂത്രണം നടത്തുകയും ചെയ്യാം. കൂടാതെ മേഖലകള്‍ തമ്മിലുള്ള താരതമ്യവും ഇത് വഴി സാധ്യമാകുന്നു.

ഉത്പാദനം, മൂല്യവര്‍ദ്ധനവ്, തൊഴില്‍, മൂലധന രൂപീകരണം, എന്നിവയെക്കുറിച്ച് അര്‍ത്ഥവത്തായ ഉള്‍ക്കാഴ്ച നല്‍കുക എന്നതാണ് വാര്‍ഷിക വ്യവസായ സര്‍വേയുടെ ലക്ഷ്യം.

X
Top