പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

സംസ്ഥാനത്ത് വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും

കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവർക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക.

ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്‌ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്‌ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടൻ തീർപ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസർക്കാരിലേക്ക് അടയ്ക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയർത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവർക്ക് ഈ നിരക്കു വർധന ബാധിക്കാതിരിക്കാനാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവർഷം 303 കോടിരൂപ വേണം.

വൈദ്യുതിബോർഡ് 2013-ല്‍ കമ്പനിയായി മാറിയപ്പോള്‍, സർക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്പനിയിലേക്കു മാറ്റാൻ ധാരണയുണ്ടാക്കി. പെൻഷൻ നല്‍കുന്നതിനായി മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സർക്കാരും ബോർഡും ജീവനക്കാരുടെ സംഘടനകളും ചേർന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇതുപ്രകാരം ട്രസ്റ്റിനുണ്ടാകുന്ന പെൻഷൻ ബാധ്യതയുടെ 65.4 ശതമാനം വൈദ്യുതിബോർഡും 34.6 ശതമാനം സർക്കാരും ഏറ്റെടുക്കണം. 10 വർഷത്തേക്ക് സർക്കാർ വിഹിതം സർക്കാരിനുവേണ്ടി കെഎസ്‌ഇബി സ്വരൂപിക്കുന്ന ഡ്യൂട്ടിയില്‍നിന്ന് നല്‍കാൻ തീരുമാനിച്ചു.

കാലാവധി പൂർത്തിയായതോടെ 2023 നവംബർ ഒന്നിന് ഇലക്‌ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാൻ ഉത്തരവിറങ്ങി. മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നല്‍കുന്നതിനുള്ള ത്രികക്ഷികരാറിലെ 6(9) വകുപ്പുകൂടി റദ്ദുചെയ്തു.

പെൻഷനെ ബാധിക്കുന്ന വകുപ്പ് റദ്ദാക്കിയതിനെതിരേ കെഎസ്‌ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഡ്യൂട്ടി സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയായി പിരിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കാതെ കെഎസ്‌ഇബിതന്നെ സൂക്ഷിച്ചു.

കേസ് പ്രതികൂലമാകുമെന്ന് കണ്ടതോടെ ജൂലായില്‍ പെൻഷനെ ബാധിക്കുന്ന വകുപ്പുകള്‍ പുനഃസ്ഥാപിച്ച്‌ സംസ്ഥാനസർക്കാർ ഉത്തരവിട്ടു. ഇതോടെ കേസിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാകും.

X
Top