ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റിൽ 20 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ രേഖകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റിൽ 20 ശതമാനത്തിന്റെ വർദ്ധന. അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ഇ- വേസ്റ്റിൽ 9 ലക്ഷം ടണ്ണിന്റെ വർദ്ധനയാണ് ഉണ്ടായത്.

ഇന്ത്യയിലെ ഇ-വേസ്റ്റ് 2017-18 സാമ്പത്തിക വർഷത്തിൽ 7.08 ലക്ഷം ടണ്ണായിരുന്നപ്പോൾ 2021-22 ആയപ്പോഴേക്കും 16.01 ലക്ഷം ടണ്ണായി ഉയർന്നതായാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

2016ലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ് ചട്ടം അനുസരിച്ച് 21 തരത്തിലുള്ള ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക് എക്യുപ്‌മെന്റുകളാണ് ഇ-വേസ്റ്റ് ആയി മാറ്റപ്പെടുന്നത്. രാജ്യത്ത് നിലവിൽ ഇ-വേസ്റ്റ് റീസൈക്കിളിംഗിനായി 567 അംഗീകൃത സ്ഥാപനങ്ങളാണ് ഉള്ളത്.

ഇവയ്ക്ക് മൊത്തം ഒരു വർഷം 17.22 ലക്ഷം ടൺ ഇ-വേസ്റ്റ് റീസൈക്കിൾ ചെയ്യുന്നതിനുള്ള ശേഷിയുണ്ടെങ്കിലും പ്രതിവർഷം ശരാശരി 5.27 ലക്ഷം ടൺ ഇ-വേസ്റ്റ് മാത്രമാണ് സമാഹരിക്കപ്പെട്ട റീസൈക്കിളിംഗിനായി എത്തുന്നത്.

ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) ചട്ടം അനുസരിച്ച്, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യവസായ വകുപ്പിനെ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ ഏജൻസിയെയോ ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണമൊരുക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യാവസായിക പാർക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കേണ്ടതുണ്ടെന്നും കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ രാജ്യസഭയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) ചട്ടം ഈ ഏപ്രിൽ 1 മുതൽ നിലവിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി.

X
Top