സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി തുറമുഖ വികസനം: ഡിപി വേൾഡും പോർട്ട് അതോറിറ്റിയും ധാരണാപത്രങ്ങളിൽ ഒപ്പിട്ടു

കൊച്ചി: തുറമുഖത്തിന്റെ അടുത്തഘട്ട വികസനം നടപ്പാക്കാൻ ഡിപി വേൾഡ്, കൊച്ചി തുറമുഖ അതോറിറ്റിയുമായി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. കൊച്ചി തുറമുഖത്തെ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോണി(എഫ് ടി ഡബ്ള്യു ഇസെഡ് ) ന്റെ ആദ്യഘട്ട വികസനം ലക്ഷ്യമിടുന്നതാണ് ഒന്നാമത്തെ ധാരണാപത്രം.

രണ്ടാമത്തെ ധാരണാപത്രമനുസരിച്ച് ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്റ് ടെർമിന(ഐസിടിടി) ലിലെ ചരക്കുനീക്ക സംവിധാനങ്ങൾ വിപുലമാക്കും.

ഡിപി വേൾഡിന്റെ നിർദിഷ്‌ട കൊച്ചിൻ ഇന്റഗ്രേറ്റഡ് ബിസിനസ് പാർക്ക് സാക്ഷാത്കരിക്കുന്നതോടെ കേരളത്തിലെ ആദ്യ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോൺ വികസനം സാധ്യമാകും. ടെർമിനലിനോട് ചേർന്നുള്ള രാജ്യത്തെ ആദ്യ എഫ് ടി ഡബ്ള്യു ഇസെഡ് ആകുമിത്.

കൊച്ചിയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച തുറമുഖമെന്നതിനു ആധികാരികത പകരുന്നതാണ് ഡിപി വേൾഡുമായി ഒപ്പുവച്ച ധാരണാപത്രങ്ങളെന്നു കൊച്ചിൻ പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത്ത് പ്രതികരിച്ചു.

നിർദിഷ്‌ട എഫ് ടി ഡബ്ള്യു ഇസെഡ് മേഖലയിലെ വാണിജ്യത്തിനു കുതിപ്പേകും. കൊച്ചിൻ ഇന്റഗ്രേറ്റഡ് ബിസിനസ് പാർക്ക് ആരംഭിക്കുന്ന ടെർമിനലിനോട് ചേർന്നുള്ള എഫ് ടി ഡബ്ള്യു ഇസെഡ് കൊച്ചി തുറമുഖത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിൽ വാണിജ്യം കൂടുതൽ അഭിവൃദ്ധിപ്പെടുത്തണമെന്നതാണ് സമീപനമെന്ന് ഡിപി വേൾഡ് ഐജിടിപിഎൽ ഡയറക്‌ടർ ദേവാംഗ് മങ്കോടി പറഞ്ഞു. കൊച്ചിൻ തുറമുഖ അതോറിറ്റിയുമായുള്ള സഹകരണം ഐസിടിടിയെ അന്താരാഷ്ട്ര വാണിജ്യത്തിന്റെ പ്രവേശനകവാടം എന്ന നിലയിക്ക് എത്തിച്ചിട്ടുണ്ട്.

രാജ്യത്തെയും മറ്റു രാജ്യങ്ങളിലെയും വിപണികളുമായി ദക്ഷിണേന്ത്യയെ ഒന്നാകെ ബന്ധിപ്പിക്കുന്നത് ഐസിടിടിയാണ്.

രാജ്യത്തെ 12ലേറെ തുറമുഖങ്ങളിലേക്കു നേരിട്ടും വിവിധ അന്താരാഷ്ട്ര തുറമുഖങ്ങളിലേക്കും സർവീസുള്ള കൊച്ചി ഡിപി വേൾഡിനെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ടെർമിനലായി മാറ്റുന്നതിന് പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ ഡിപി വേൾഡ് അഞ്ചു കണ്ടെയ്‌നർ ടെർമിനലുകളാണ് പ്രവർത്തിപ്പിക്കുന്നത്. നവ ഷെവയിൽ രണ്ടും മുന്ദ്ര, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ ഓരോന്നും. സംയോജിതശേഷി ഏകദേശം 6 ദശലക്ഷം ടിഇയു ആണ്.

2.19 ദശലക്ഷം ടിഇയു വാർഷിക ശേഷിയുള്ള പുതിയ ഗ്രീൻഫീൽഡ് ടെർമിനൽ ഗുജറാത്തിലെ ടുന – ടെക്രയിൽ കമ്പനി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് പ്രാവർത്തികമാകുന്നതോടെ രാജ്യത്ത് ഡിപി വേൾഡിന്റെ മൊത്തം ശേഷി 8.19 ദശലക്ഷം ടിഇയു ആകും.

X
Top