അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ആഭ്യന്തര നിക്ഷേപകര്‍ക്കും വിപണിയിൽ ആവേശം നഷ്‌ടമാകുന്നു

കൊച്ചി: ആഗോള വ്യാപാര യുദ്ധം വിപണിയില്‍ അനിശ്ചിതത്വം വർദ്ധിപ്പിച്ചതോടെ ആഭ്യന്തര നിക്ഷേപകർക്ക് ആവേശം നഷ്‌ടമാകുന്നു.

ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട തീരുവ യുദ്ധം ഓഹരി വിപണിയില്‍ തുടർച്ചയായി ചാഞ്ചാട്ടം സൃഷ്‌ടിച്ചതോടെ നിക്ഷേപകർക്ക് രണ്ട് മാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണുണ്ടായത്.

അപ്രതീക്ഷിതമായ കയറ്റിറക്കങ്ങള്‍ നിക്ഷേപകർക്ക് വിപണിയിലുള്ള വിശ്വാസം നഷ്‌ടമാക്കിയെന്ന് ബ്രോക്കർമാർ പറയുന്നു. ട്രംപ് തീരുവ പ്രഖ്യാപിക്കുമ്ബോഴും തീരുമാനം മരവിപ്പിക്കുമ്ബോഴും മുൻപൊരിക്കലുമില്ലാത്ത വിധം കുതിപ്പും ഇടിവുമാണ് ഓഹരി വിലകളിലുണ്ടായത്. ഇതോടെയാണ് റീട്ടെയില്‍ നിക്ഷേപകരുടെ പണമൊഴുക്കില്‍ ഗണ്യമായ കുറവുണ്ടായത്.

നേരിട്ടുള്ള നിക്ഷേപങ്ങളിലും മ്യൂച്വല്‍ ഫണ്ടുകള്‍, സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പദ്ധതികള്‍ എന്നിവയിലേക്കുള്ള പണമൊഴുക്കിലും വൻ ഇടിവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിപണിയില്‍ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈയിടെ നിക്ഷേപം നടത്തിയവർക്കാണ് വലിയ തിരിച്ചടി നേരിട്ടത്.

എങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയിലും മാർച്ചില്‍ ചെറുകിട നിക്ഷേപകർ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 25,082 കോടി രൂപയാണ് ഒഴുക്കിയത്. പതിനൊന്ന് മാസത്തിനിടെയില്‍ ആഭ്യന്തര നിക്ഷേപകർ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. മാർച്ചില്‍ സെൻസെക്സില്‍ 5.7 ശതമാനവും നിഫ്‌റ്റിയില്‍ 6.3 ശതമാനവും നേട്ടമുണ്ടായിരുന്നു.

എസ്.ഐ.പി നിക്ഷേപത്തിലും ഇടിവ്
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലെ നിക്ഷേപം മാർച്ച്‌ മാസത്തില്‍ നാല് മാസത്തെ താഴ്ന്ന തലമായ 25,926 കോടി രൂപയിലെത്തി. അതേസമയം വ്യാപാര യുദ്ധത്തിന്റെ ആശങ്കകള്‍ ഇന്ത്യൻ വിപണിയില്‍ കാര്യമായി ദൃശ്യമായില്ല.

കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാള്‍ 31.85 ശതമാനം വർദ്ധന മാർച്ചില്‍ എസ്.ഐ.പി നിക്ഷേപങ്ങളിലുണ്ടായി.

ചെറുകിട, ഇടത്തരം ഓഹരികള്‍ക്ക് പ്രിയം
വിപണി കനത്ത വില്‍പ്പന സമ്മർദ്ദം നേരിടുന്നതിനിടെയിലും റീട്ടെയില്‍ നിക്ഷേപകർക്ക് ചെറുകിട, ഇട ത്തരം കമ്ബനികളുടെ ഓഹരികളോട് പ്രിയമേറുന്നു.

സ്മാള്‍, മിഡ്‌കാപ്പുകളിലെ നിക്ഷേപം കുറയ്ക്കണമെന്ന വിദഗ്ദ്ധരുടെ നിർദേശം അവഗണിച്ചാണ് റീട്ടെയില്‍ നിക്ഷേപകർ ഇവിടേക്ക് പണമൊഴുക്കുന്നത്. ചെറുകിട കമ്ബനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കുള്ള നിക്ഷേപം മാർച്ചില്‍ പത്ത് ശതമാനം ഉയർന്ന് 4,092 കോടി രൂപയായി.

X
Top