ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പ്രത്യക്ഷ നികുതി വരുമാനം 24% ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ്, വ്യക്തിഗത നികുതി വരുമാനം 24 ശതമാനം ഉയര്‍ന്നു. നികുതി വകുപ്പ് ഞായറാഴ്ച അറിയിച്ചതാണിക്കാര്യം. ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 8 വരെയുള്ള കാലയളവില്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം 16.74 ശതമാനവും വ്യക്തിഗത ആദായ നികുതി പിരിവ് 32.30 ശതമാനവുമായാണ് ഉയര്‍ന്നത്.

2022 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 8 വരെ പ്രത്യക്ഷനികുതി പിരിവ് 8.98 ലക്ഷം കോടി രൂപയായി. ഒരു വര്‍ഷം മുമ്പത്തേക്കാള്‍ 23.8 ശതമാനം കൂടുതല്‍. വ്യാവസായിക ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മാന്ദ്യമനുഭവപ്പെട്ടിട്ടും ഇന്ത്യ ശക്തമായ നികുതി പിരിവ് രേഖപ്പെടുത്തുന്നു.

സിഐടി (കോര്‍പറേറ്റ് ഇന്‍കം ടാക്‌സ്) യുടെ വളര്‍ച്ചാ നിരക്ക് 16.73 ശതമാനമായപ്പോള്‍ പിഐടിയുടെ (എസ്ടിടി ഉള്‍പ്പെടെ പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്) വളര്‍ച്ചാ നിരക്ക് 32.30 ആണ്. റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം, സിഐടി അറ്റ വളര്‍ച്ച 16.29 ശതമാനവും പിഐടിവളര്‍ച്ച 17.35 ശതമാനവും (പിഐടി മാത്രം) രേഖപ്പെടുത്തി. എന്നാല്‍ എസ്ടിടി ഉള്‍പ്പടെയുള്ള പിഐടി 16.25 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം നഷ്ടപ്പെട്ടെങ്കിലും കോര്‍പ്പറേറ്റ് ലാഭം എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുകയാണെന്ന് വിശലകന വിദഗ്ധര്‍ ഇത് സംബന്ധിച്ച് പറയുന്നു. കോര്‍പ്പറേറ്റ്, വ്യക്തിഗത നികുതികളടങ്ങുന്നതാണ് പ്രത്യക്ഷ നികുതി വരുമാനം. രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സൂചകമാണ് ഇത്.

X
Top