ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്ന ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നീക്കം വിപ്ലവകരമാണെന്നും അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖര. കുറഞ്ഞ ചെലവില്‍ പണ കൈമാറ്റം ഉറപ്പാക്കുന്നതോടൊപ്പം ഡിജിറ്റല്‍ കറന്‍സി ഈട് സംബന്ധിച്ച ആകുലത അകറ്റും. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) യുടെ ചെറുകിട വിനിമയം ആര്‍ബിഐ വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു.

ഇതിനായി നാല് ബാങ്കുകളെ കേന്ദ്രബാങ്ക് തെരഞ്ഞെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് അവ.കൂടുതല്‍ ബാങ്കുകളെ കൂടി സംവിധാനത്തിലേയ്ക്ക് കൊണ്ടുവരാനും ആര്‍ബിഐ ഒരുങ്ങുന്നു.ഇ-ആര്‍ ഒരു ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലാണ്.

നിയമപരമായ ടെന്‍ഡറിനെ അത് പ്രതിനിധീകരിക്കുന്നു, കൂടാതെ ‘വിശ്വാസം, സുരക്ഷ, സെറ്റില്‍മെന്റ് ഫൈനല്‍ എന്നിവ പോലുള്ള ഭൗതിക നോട്ടിന്റെ സവിശേഷതകള്‍’ നിറവേറ്റുകയും ചെയ്യുന്നു, കേന്ദ്രബാങ്ക് പറഞ്ഞു. ”പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിന് പലിശയൊന്നും ലഭിക്കില്ല, ബാങ്കുകളിലെ നിക്ഷേപം പോലെ മറ്റ് പണത്തിലേക്ക് പരിവര്‍ത്തനം ചെയ്യാം,” നവംബര്‍ 29 ന് പൈലറ്റ് പ്രോജക്റ്റ് പ്രഖ്യാപിക്കുമ്പോള്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

റീട്ടെയ്ല്‍ സിബിസിഡിയ്ക്ക് പണമിടപാട് സമ്പ്രദായങ്ങളെ മാറ്റമറിക്കാനാകും. കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതോടെയാണ് ഇത്. നിലവില്‍ പണമുപയോഗിച്ചാണ് മൊത്തം ഇടപാടുകളുടെ 80 ശതമാനവും നടക്കുന്നത്.

ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുന്നതോടെ കറന്‍സി നോട്ടുകളിലുള്ള ആശ്രയത്വം കുറയുമെന്നും കേന്ദ്രബാങ്ക്അറിയിച്ചു.

X
Top