അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

രാജ്യം മുഴുവന്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ വരുന്നു

മുംബൈ: 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളുടെ (DBU) എണ്ണം ഇരട്ടിയാകും. നിലവില്‍, 100 ല്‍ അധികം DBU കളാണ് ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം മുഴുവന്‍ ഇത്തരം യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ക്ക് (ATM) സമാനമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളിലൂടെ ലഭിക്കും. രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക ആവാസ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ DBU കള്‍ സ്ഥാപിക്കാന്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനവും നല്‍കും.

എന്താണ് DBU?
ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക കിയോസ്‌കുകളാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ (DBU). പരമ്പരാഗത ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ് എന്നിവയ്ക്കിടയില്‍ ഒരു പാലമായാണ് ഇവയുടെ പ്രവര്‍ത്തനം.

ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ സഹായിക്കാന്‍ സ്റ്റാഫുകളും ഇത്തരം യൂണിറ്റുകളിലുണ്ടാവും. അക്കൗണ്ട് തുറക്കല്‍, പണം കൈമാറല്‍, വായ്പകള്‍ക്കായുളള അപേക്ഷകള്‍ തുടങ്ങിയവ പോലുള്ള അവശ്യ ബാങ്കിങ് സേവനങ്ങള്‍ DBU കളിലൂടെ ചെയ്യാൻ കഴിയും.

കൂടുതല്‍ ശക്തമായ സാമ്പത്തിക ആവാസ വ്യവസ്ഥയിലേക്കുള്ള പ്രധാന കാല്‍വെയ്പ്പാണിത്.

ഡിജിറ്റല്‍ വിതരണം സുഗമം
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഇതിലൂടെ ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (PMJDY), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY), പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മനിര്‍ഭര്‍ നിധി (PM SVANidhi) തുടങ്ങിയ പ്രധാന പദ്ധതികളെല്ലാം DBU കളില്‍ ലഭ്യമാക്കും.

മാത്രമല്ല കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ (KCC) ഡിജിറ്റല്‍ വിതരണം സുഗമമാക്കുകയും നേരിട്ടുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റം കാര്യക്ഷമമാക്കുകയും ചെയ്യും.

ഫോക്കസ് ഗ്രാമങ്ങളിലേക്ക്
ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ബാങ്കിങ് എന്ന ലക്ഷ്യമാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ (DBU)ക്കുള്ളത്. ഇതിനു വേണ്ട പ്രാഥമിക നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു.

ഗ്രാമങ്ങളിലെ മുക്കിലും മൂലയിലും വരെ ഇത്തരം യൂണിറ്റുകള്‍ സ്ഥാപിച്ച് എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ സൗകര്യപ്രദവും കാര്യക്ഷമവുമായ ബാങ്കിങ് സൗകര്യങ്ങളൊരുക്കും.

DBU-കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവയിലൂടെ നല്‍കുന്ന ബാങ്കിങ് സേവനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

DBU കളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇതിനകം മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

X
Top