റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിദേശ കറൻസി അസറ്റുകളിലും സ്വർണശേഖരത്തിലും ഉണ്ടായ കുറവിനെ തുടർന്ന്, സെപ്റ്റംബർ 25-ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 1834 കോടി ഡോളർ ഇടിഞ്ഞ് 74,756 കോടി (747.56 ബില്യണ്‍ ഡോളർ) ഡോളറിലെത്തി.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി അസറ്റുകൾ അവലോകന ആഴ്ചയിൽ 15.57 ബില്യണ്‍ ഡോളർ കുറഞ്ഞ് 615.41 ബില്യണ്‍ ഡോളറായി മാറി എന്ന് ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ ആഴ്ചയിൽ ഇന്ത്യയുടെ സ്വർണശേഖരം 2.59 ബില്യണ്‍ ഡോളർ കുറഞ്ഞ് 108.7 ബില്യണ്‍ ഡോളറായി.

X
Top