പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

മൂലധനം സമാഹരിച്ച് സ്റ്റാർട്ടപ്പായ മിസ്‌ട്രി.സ്റ്റോർ

മുംബൈ: നിക്ഷേപ സ്ഥാപനമായ ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2 മില്യൺ ഡോളർ സമാഹരിച്ച് ഡി2സി ഹോം ഇന്റീരിയർ ബിൽഡിംഗ് മെറ്റീരിയൽ പ്ലാറ്റ്‌ഫോമായ മിസ്‌ട്രി.സ്റ്റോർ.

ഓയോയുടെ മനീന്ദർ ഗുലാത്തി, കാർസ് 24 സ്ഥാപകൻ വിക്രം ചോപ്ര, സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലെയ്‌സ് സിഇഒ രോഹിത് കപൂർ തുടങ്ങിയ ഏഞ്ചൽ നിക്ഷേപകർക്കൊപ്പം വേവ്‌ഫോം വിസിയും ഭാരത് ഫൗണ്ടേഴ്‌സും ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

2022-ൽ വൈഭവ് പൊദ്ദാറും ഭാനു മഹാജനും ചേർന്ന് സ്ഥാപിച്ച മിസ്‌ട്രി.സ്റ്റോർ, വീട്ടുടമസ്ഥർക്ക് വേണ്ടിയുള്ള നിർമ്മാണ സാമഗ്രികൾക്കും മരം, പ്ലംബിംഗ്, ഹാർഡ്‌വെയർ, പെയിന്റ് എന്നിങ്ങനെയുള്ള വീടിന്റെ ഇന്റീരിയറുകൾക്കായും ഉള്ള ഒരു ഓൺലൈൻ സ്റ്റോറായി പ്രവർത്തിക്കുന്നു. ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡെക്കറേറ്റർമാർ, കരാറുകാർ തുടങ്ങിയ ഹോം ഇന്റീരിയർ പ്രൊഫഷണലുകളെ അവരുടെ ഉപഭോക്താക്കൾക്ക് വേണ്ടി നിർമ്മാണ സാമഗ്രികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിലാണ് പ്ലാറ്റ്ഫോം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിൽ ഡൽഹി-എൻസിആർ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിസ്‌ട്രി.സ്റ്റോർ, ഹോം ഇന്റീരിയർ പ്രൊഫഷണലുകൾക്കും അവരുടെ ഉപഭോക്താക്കൾക്കുമായി ഒരു എൻഡ്-ടു-എൻഡ് ടെക് എനേബിൾഡ് സൊല്യൂഷൻ സൃഷ്ടിക്കാൻ ഈ ഫണ്ടിംഗ് ഉപയോഗിക്കും.

X
Top