ഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യവിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി; കൂടുതൽ കപ്പലുകളെത്തും10 ബില്യൺ ഡോളർ വിൽപ്പനയുമായി ആപ്പിൾ; ആഗോള വിപണിയിൽ നിർണായക ശക്തിയായി ഇന്ത്യഇന്ത്യൻ സേവന മേഖല മാന്ദ്യത്തിലേക്ക്; പിഎംഐ 53 മാസത്തെ താഴ്ന്ന നിലയില്‍ഡിജിറ്റല്‍ പേയ്‌മെന്റില്‍ വമ്പന്‍ കുതിപ്പ്; ഒരുമാസം യുപിഐവഴി നടത്തിയത് 2366 കോടി ഇടപാടുകള്‍

ബ്രാൻഡിൽ നവോന്മേഷം നിറച്ച് കുട്ടികൂറ; പ്രിയ പ്രകാശ് വാര്യർ പുതിയ ബ്രാൻഡ് അംബാസിഡർ

കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലിയും ആഘോഷിച്ചു. കുട്ടികൂറയുടെ നവോന്മേഷം നിറച്ച പുതിയ ബ്രാൻഡ് യാത്രയുടെ ഔദ്യോഗിക അവതരണവും ചടങ്ങിൽ നടന്നു. കൂടാതെ, യുവ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉൽപന്നവും പുതിയ ബ്രാൻഡ് ഫിലിമും ചടങ്ങിൽ അവതരിപ്പിച്ചു.

ഉപഭോക്താക്കൾ, ബിസിനസ് ലീഡർമാർ, വ്യവസായ പങ്കാളികൾ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവരെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന ചടങ്ങിൽ കുട്ടികൂറയുടെ ഭാവിമോഹങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിയതിനൊപ്പം കേരളവുമായുള്ള ദീർഘകാല ബന്ധവും ആഘോഷിച്ചു.

ചോലയിൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ അനുപം കതേരിയ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കർ എന്നിവരും ഒപ്പം പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൂറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായ പ്രിയ പ്രകാശ് വാര്യർ അഭിനയിച്ച പുതിയ ബ്രാൻഡ് ഫിലിമിന്റെ പ്രീമിയർ ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഗോപി സുന്ദർ സംഗീതം പകർന്ന ഫിലിം സംവിധാനം ചെയ്തത് പ്രശസ്ത സിനിമാ സംവിധായകൻ വി കെ പ്രകാശ് (വികെപി) ആണ്.

ദിവസം മുഴുവൻ ഫ്രഷായി തുടരുന്നതിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസത്തെ കേന്ദ്രീകരിച്ചുള്ള ഈ ക്യാമ്പെയ്ൻ ബ്രാൻഡിനുമേൽ തലമുറകൾക്കുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുമ്പോൾ തന്നെ ഇന്നത്തെ യുവ ഉപഭോക്താക്കളുടെ വളരുന്ന ആഗ്രഹങ്ങളേയും ജീവിതശൈലിയേയും പ്രതിഫലിപ്പിക്കുന്നു.

എട്ട് മണിക്കൂർ വരെ ഫ്രഷ്‌നസ് നൽകുന്ന ഫ്രാഗ്രൻസ് ഇൻക്യാപ്‌സുലേഷൻ ടെക്‌നോളജിയിൽ അധിഷ്ഠിതമായ പുതിയ, മെച്ചപ്പെടുത്തിയ കുട്ടികൂറ ടാൽക്കും അവതരിപ്പിച്ചു. ഉപഭോക്താവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വികസിപ്പിച്ച ഈ മെച്ചപ്പെടുത്തിയ ഫോർമുല ദശാബ്ദങ്ങൾ കൊണ്ട് ബ്രാൻഡ് വളർത്തിയെടുത്തിയ ഗുണനിലവാരത്തിനുമേൽ വിട്ടുവീഴ്ച്ച ചെയ്യാതെ ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽപന്നങ്ങൾ സൃഷ്ടിക്കാനുള്ള കുട്ടികൂറയുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു.

അതിഥികൾക്ക് കുട്ടികൂറയുടെ പുതിയ ബ്രാൻഡുകളെ അനുഭവിച്ചറിയാനുള്ള അവസരവും ഉണ്ടായിരുന്നു. അതിലൂടെ മാധ്യമങ്ങളും ഇൻഫ്‌ളുവൻസർമാരും കുട്ടികൂറ വാഗ്ദാനം ചെയ്യുന്ന ദീർഘനേരം നിലനിൽക്കുന്ന ഫ്രഷ്‌നസിനെ മനസ്സിലാക്കി. ഇത് ക്യാമ്പെയ്‌നിന്റെ അവതരണത്തിന് ഇന്ററാക്ടീവ് തലം നൽകി.

പരിപാടിയിൽ മാധ്യമങ്ങൾ, ഇൻഫ്‌ളുവൻസർമാർ എന്നിവരുമായുള്ള സംഭാഷണങ്ങളും ഈ ക്യാമ്പെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂവും ഉണ്ടായിരുന്നു. അത് കേരളത്തിലും പുറത്തുമുള്ള ഉപഭോക്താക്കളുമായുള്ള കുട്ടികൂറയുടെ ബന്ധം ശക്തിപ്പെടുത്തുന്ന പുതുക്കിയ യാത്രയ്ക്കുള്ള അരങ്ങൊരുക്കി.

X
Top