വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

സിഎസ്ബി ബാങ്കിന്‍റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവ്

കൊച്ചി: സിഎസ്ബി ബാങ്ക് 2022 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 391 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 328 കോടി രൂപയേക്കാള്‍ 19 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.

ഇക്കാലയളവില്‍ ഏഴു ശതമാനം വര്‍ധനവോടെ 506 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.45 ശതമാനമാണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 19 ശതമാനം വര്‍ധനവാണുള്ളത്. ആകെ നിക്ഷേപങ്ങളുടെ 31.44 ശതമാനം കറണ്ട്, സേവിങ്സ് അക്കൗണ്ടുകളാണ്.

തങ്ങളുടെ ബിസിനസ് 40000 കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രളയ് മൊണ്ഡൽ മൊണ്ടൽ പറഞ്ഞു.

വായ്പകളുടെ കാര്യത്തില്‍ 26 ശതമാനം വര്‍ധനവു കൈവരിക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top