കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറു മാസക്കാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണു ലാഭത്തിലെ വര്‍ധന.
ബാങ്കിന്‍റെ പ്രവര്‍ത്തനലാഭം 14 ശതമാനം വര്‍ധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശവരുമാനം 707.71 കോടി രൂപയാണ്. പലിശേതര വരുമാനം 171 ശതമാനം ഉയര്‍ന്നതായും ബാങ്ക് അറിയിച്ചു.
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ലാഭം 133.17 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇതു 120.55 കോടി രൂപയായിരുന്നു. പ്രവര്‍ത്തനലാഭം 157.36 കോടി രൂപയില്‍നിന്നു 174.63 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
നിക്ഷേപം 20,987 കോടി രൂപയില്‍നിന്ന് 25,438 കോടി രൂപയായും വായ്പാ ആസ്തി 17,468 കോടി രൂപയില്‍നിന്ന് 22,256 കോടി രൂപയായും ഉയര്‍ന്നു.
10,619 കോടി രൂപയുടെ സ്വര്‍ണ വായ്പകളാണ് ബാങ്ക് കഴിഞ്ഞ പാദത്തില്‍ വിതരണം ചെയ്തത്.