സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

വിദേശസർവകലാശാലകൾക്ക് കടിഞ്ഞാണിട്ട് സിപിഎം കേന്ദ്രനേതൃത്വം; സംസ്ഥാന സർക്കാർ പിന്മാറിയേക്കും

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നയ വ്യതിയാനമാണ് അതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തതോടെ സർക്കാർ വെട്ടിലായി. നീക്കവുമായി മുന്നോട്ടു പോയാൽ കൂടുതൽ ആശയക്കുഴപ്പത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ സർക്കാർ തീരുമാനം പുനഃപരിശോധിച്ചേക്കും.

സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന് തീർത്തും വിഭിന്നമായ നിലപാട് എടുത്തതെന്നിരിക്കെ ഇക്കാര്യത്തിൽ പിടിവാശി വേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കാഴ്ചപ്പാട്. ധനമന്ത്രി കെഎൻ ബാലഗോപാൽ അടക്കം ഈ നിലപാടിലേക്ക് മാറി.

വിദേശസർവകലാശാല’യിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദേശമെന്ന നിലയിൽ ഉൾപ്പെടുത്തിയെന്നുമാണ് ഇപ്പോഴത്തെ വാദം. തുടർന്ന്, കേരളത്തിൽ മാത്രമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുന്നതും വിദേശ സർവകലാശാലയിലുള്ള തുടർനടപടികളും പോളിറ്റ്ബ്യുറോയുടെ പരിഗണനയ്ക്കുവിടാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.

പാർട്ടി ചർച്ച ചെയ്യാതെയായിരുന്നു തീരുമാനം എന്നാണ് പ്രധാനമായും ഉണ്ടായ വിമർശനം. മുന്നണിയിലും ചർച്ച നടന്നിട്ടില്ല. ഇരു ഫോറങ്ങളിലും പ്രാരംഭ ചർച്ച പോലും നടക്കാതെ നയപരമായ വിഷയത്തിൽ ഒരു തീരുമാനം പ്രഖ്യാപിച്ചത് ചോദ്യം ചെയ്യപ്പെട്ടു.

കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതികൾ ധാരാളം എത്തുകയും ചെയ്തു. വിദേശ സർവകലാശാല കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീവ്രശ്രമം നടത്തിയിട്ടും ഒരു വർഷത്തിനുള്ളിൽ മലേഷ്യൻ സർവകലാശാല മാത്രമേ അപേക്ഷയുമായി യു.ജി.സി.യെ സമീപിച്ചിട്ടുള്ളുവത്രേ.

വിദേശ സർവകലാശാലകൾക്ക് ഇക്കാര്യത്തിൽ എത്ര താല്പര്യം ഉണ്ടാകുമെന്ന കാര്യവും ഒരു ചോദ്യചിഹ്നമാണ്. നയപരമായ തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിൽ, വിദേശ സർവകലാശാലകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കാമെന്ന വാഗ്ദാനം ബജറ്റിൽ വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു.

അതെ സമയം തീരുമാനം ശരിയായ ദിശയിലുള്ളതാണെന്നും 17-ന് വിദേശസർവകലാശാലാ പ്രതിനിധിസംഘം കൊച്ചിയിൽ ചർച്ച നടത്തുമെന്നും അമേരിക്കൻ കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്ജസ്.പ്രതികരിച്ചതും ചർച്ചയായിരുന്നു.

കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ ഡൽഹിക്കുപോയപ്പോൾ അവെയ്‌ലബിൾ പി.ബി.യിൽ പ്രശ്നം ചർച്ചചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.

സിപിഐയും വിദേശ സർവകലാശാലകളുടെ വരവിനെ സ്വാഗതം ചെയ്യുന്നില്ല.

X
Top